കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി പാർക്കിൽ കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ മരങ്ങൾ വച്ചു പിടിപ്പിച്ചു.
കോട്ടയം ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ, കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക്
ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി
വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.