LocalNEWS

വസ്ത്രശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു

    വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു.  കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിൽ ഒരാളായ മഹ്‍മൂദ് (42) ആണ് മരിച്ചത്.

ഇന്നലെ (ചൊവ്വ) വൈകീട്ടായിരുന്നു സംഭവം. കടയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ മഹ്‌മൂദിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും നാട്ടിനും കണ്ണീരായി. ജനുവരി 28ന് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച ‘കിനാവിലെ ജി സി കെ’ പൂർവവിദ്യാർഥി സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഇന്ന് (ബുധൻ) രാവിലെ ഏഴ് മണിക്ക് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Back to top button
error: