ഭോപ്പാല്‍ : സ്വാതന്ത്ര്യമുള്ള ജീവിതം വേണമെന്ന ആഗ്രഹത്തില്‍ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി.
മധ്യപ്രദേശിലെ ജബല്‍പൂർ ഗോഹല്‍പൂർ നിവാസിയായ റസിയയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്.
നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് റസിയ ഹിന്ദുമതം സ്വീകരിച്ചത് . സമ്മർദമില്ലാതെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , അതിനായാണ് സനാതന ധർമ്മത്തിലേക്ക് വന്നതെന്നും നന്ദനിയായി മാറിയ റസിയ പറഞ്ഞു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ബഹുമാനമില്ലെന്നും, ഇസ്ലാമില്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു.
റസിയ 12 വർഷം മുമ്ബ് ഷെർഷാ നവാസ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഷെർഷായുടെ മൂന്നാമത്തെ ഭാര്യയായിരുന്നു റസിയ.ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. തന്റെ കുടുംബത്തിലെ മറ്റുള്ളവരും ഇസ്‌ലാം ഉപേക്ഷിച്ച് എത്രയും വേഗം സനാതന ധർമ്മം സ്വീകരിക്കുമെന്ന് റസിയ പറഞ്ഞു.