KeralaNEWS

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ, നിയമസഭാ എന്നിങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏഴ് തവണ സുരേന്ദ്രന്‍  മത്സരിച്ചിട്ടുണ്ട്.2019 ല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നാണ് സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

നിലവിൽ  കെ. സുരേന്ദ്രൻ നടത്തുന്ന പദയാത്ര വയനാട് ജില്ലയിൽ പ്രവേശിച്ചു. കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് തുടങ്ങി മുട്ടിൽ ടൗൺവരെയാണ് പദയാത്ര. വൈകീട്ട് മൂന്നിന് പുതിയ ബസ്‌സ്റ്റാൻഡിൽ ഉദ്ഘാടനസമ്മേളനത്തിനുശേഷമാണ് പദയാത്ര തുടങ്ങിയത്.

Back to top button
error: