Month: January 2024

  • Crime

    ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപാതകം: ഡി.വൈ.എഫ്.ഐ. നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

    ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ഹെല്‍മെറ്റുകൊണ്ട് യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഡി.വൈ.എഫ്.ഐ. മേഖലാപ്രസിഡന്റടക്കം അഞ്ചുപ്രതികളും അറസ്റ്റില്‍. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തോട്ടപ്പള്ളി സ്വദേശികളായ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് ശിവകൃപയില്‍ ജഗത് സൂര്യന്‍ (22), ശാന്തിഭവനത്തില്‍ സജിന്‍ (27), സഹോദരന്‍ സജിത്ത് (21), വൈപ്പില്‍ പുതുവല്‍ വീട്ടില്‍ അര്‍ജുന്‍ (21), പുതുവല്‍ വീട്ടില്‍ ഇന്ദ്രജിത്ത് (23) എന്നിവരെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തോട്ടപ്പള്ളി ആനന്ദഭവനത്തില്‍ ശിവാനന്ദന്റെ മകന്‍ നന്ദു ശിവാനന്ദാണു(27)കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാംപ്രതി സജിനുമായി സമീപത്തെ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തിനിടെ അടിപിടിയുണ്ടായി. അതിനുശേഷം രാത്രി 8.30-നു സജിത്തും നന്ദുവും മറ്റുകൂട്ടുകാരുമായി തോട്ടപ്പള്ളി മാത്തേരി ജങ്ഷനുസമീപം നില്‍ക്കുമ്പോള്‍ പ്രതികള്‍ സജിത്തിനെ തടഞ്ഞുനിര്‍ത്തി പുറകില്‍നിന്ന് ഹെല്‍മെറ്റുകൊണ്ട് അടിക്കാന്‍ ശ്രമിച്ചു. അതിനിടെ തടസ്സംപിടിക്കാന്‍ ശ്രമിച്ച നന്ദുവിന്റെ തലയ്ക്ക് ഹെല്‍മെറ്റുകൊണ്ട് പലതവണ അടിയേറ്റു. താഴെവീണ നന്ദുവിനെ പ്രതികള്‍ചേര്‍ന്ന് നിലത്തിട്ടു ചവിട്ടിയതായും പോലീസ് പറയുന്നു. ബോധരഹിതനായ നന്ദുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ്…

    Read More »
  • Crime

    ഹോട്ടല്‍മുറിയില്‍ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നചിത്രം പകര്‍ത്തി, ഗൃഹനാഥന്റെ 5 ലക്ഷം തട്ടി; കാസര്‍കോട് ദമ്പതികള്‍ ഉള്‍പ്പെട്ട ഹണിട്രാപ് സംഘം അറസ്റ്റില്‍

    കാസര്‍കോട്: അന്‍പത്തൊന്‍പതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസര്‍കോട് അറസ്റ്റില്‍. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും വീണ്ടും ഭീഷണി തുടര്‍ന്നപ്പോള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നെന്നും പരാതിക്കാരന്‍ അറിയിച്ചു. ദില്‍ഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസല്‍ എന്നിവരും മറ്റു മൂന്നു പേരുമാണ് അറസ്റ്റിലായത്. പരാതിക്കാരനുമായി ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്‌ന ജനുവരി 25ന് ലാപ്‌ടോപ് വാങ്ങാന്‍ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലുബ്‌നയ്‌ക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ നഗ്‌നചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. മാത്രമല്ല പടന്നക്കാടുള്ള ഒരു വീട്ടില്‍ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും ലുബ്‌ന ഭീഷണിപ്പെടുത്തിയതായി…

    Read More »
  • Kerala

    സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിപ്പിച്ച്‌ വീഴ്‌ത്തി മാലപൊട്ടിക്കാൻ ശ്രമം

    അങ്കമാലി: സ്കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച്‌ വീഴ്ത്തി മാലപൊട്ടിക്കാൻ ശ്രമം. എളവൂർ പാലൂപ്പുഴ പാത്താടൻ വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ബിജിമോളെയാണ് വീഴ്ത്തിയത്. ബിജിയുടെ ഇരു കൈകള്‍ക്കും കാലിനും  പരിക്കേറ്റിട്ടുണ്ട്. മാമ്ബ്ര പുളിയനം ബൗണ്ടറി റോഡില്‍ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. ഭർത്താവിനെ അങ്കമാലിയില്‍ വിട്ടശേഷം തിരികെ വരുമ്ബോഴാണ് പിറകിലൂടെവന്ന കാർ ബിജിയുടെ സ്കൂട്ടറില്‍ ഇടിപ്പിച്ചത്. സ്കൂട്ടർ സമീപത്തെ കനാലിലേക്ക് വീണു. കാറില്‍നിന്നും ഇറങ്ങിയ യുവാവ് സഹായിക്കാൻ എന്ന വ്യാജേന ബിജിയെ എഴുന്നേല്‍പ്പിക്കുകയും കഴുത്തില്‍ക്കിടന്ന സ്വർണനിറമുള്ള കൊന്ത സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചെടുക്കുകയും ചെയ്തു. പിന്നീട് കൊന്ത ഉപേക്ഷിച്ച്‌ യുവാവ് കാറില്‍ക്കയറി രക്ഷപ്പെട്ടു. നിലവിളികേട്ടെത്തിയ പരിസരവാസികള്‍ ചേർന്നാണ് ബിജിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.കൊരട്ടി പോലീസില്‍ പരാതി നല്‍കി. മൂന്ന് കിലോമീറ്ററോളം ബിജി സഞ്ചരിച്ച സ്കൂട്ടറിനെ കാർ പിന്തുടരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന്‌ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • Social Media

    7.5 ശതമാനം പലിശ, നികുതി ഇളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം വിശദാംശങ്ങൾ

    ഓരോ വ്യക്തിയുടെയും സാമ്ബത്തിക നില അനുസരിച്ചു് വേണം നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കാൻ.മെച്ചപ്പെട്ട പലിശനിരക്കാണ് ആവശ്യമെങ്കില്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നത് ഉചിതമായ മാര്‍ഗമാണെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കുമെന്നതാണ് ഇതിന് കാരണം. നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ. നിക്ഷേപകന്റെ ആവശ്യം അനുസരിച്ച്‌ ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍…

    Read More »
  • Social Media

    കാഴ്ചകളുടെ പറുദീസയായ ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം

    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ  അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം.  കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…

    Read More »
  • Health

    മുറ്റത്തൊരു തുളസിയുണ്ടെങ്കിൽ ആശുപത്രികളിൽ കയറിയിറങ്ങേണ്ടി വരില്ല

    മുറ്റത്തൊരു തുളസി തൈ നട്ടുനനച്ചിട്ടുണ്ടെങ്കില്‍ ഇത് മതി പൊടിക്കൈ മരുന്നുകള്‍ക്ക്. തുളസിയില്‍ ധാരാളം ഔഷധ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.  എല്ലാ ദിവസവും രാവിലെ 4-5 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ഇതിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയല്‍ (Anti-microbial), ആന്റി ഓക്‌സിഡന്റ് (Antioxidant) എന്നീ ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി (Immunity) കൂട്ടാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ (Ayurveda) പ്രധാന സ്ഥാനമുള്ള തുളസിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പനി,ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങള്‍ വരുന്നത് തടയാന്‍ തുളസിയില ഉപയോഗിക്കാം. കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്ക് തുളസിയില നല്ലൊരു ഔഷധമാണ്. തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉപകാരപ്രദവുമാണ്. കൂടാതെ രോഗങ്ങള്‍ പിടിപ്പെടുന്നതില്‍ നിന്ന് രക്ഷനേടാനും ഇതിലൂടെ സാധിക്കും. തുളസിയിൽ…

    Read More »
  • Social Media

    കൊണ്ടേ പോകൂ പുകവലി; ചുമ ആദ്യ മുന്നറിയിപ്പ് 

    പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ്  നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്.  ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്. പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ…

    Read More »
  • Social Media

    രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടും; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 

    ഭക്ഷണത്തിനു ശേഷം ഉറങ്ങുകയാണ് എന്നതിനാല്‍ രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അതിനാല്‍ തന്നെ ഒന്നോരണ്ടോ ചപ്പാത്തിയോ അല്‍പ്പം സാലഡോ അല്ലെങ്കില്‍ കഞ്ഞിയോ കഴിക്കുന്നതാണ് രാത്രിയില്‍ കൂടുതല്‍ ഉത്തമം. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ശരീരഭാരം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും.രാത്രി ഭക്ഷണം വൈകി കഴിക്കുന്നതും അപകടമാണ്.ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും.അതിനാൽതന്നെ രാത്രി ഭക്ഷണം വൈകി കഴിക്കുമ്ബോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു.അത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ്…

    Read More »
  • Health

    പല്ലു വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്

    പല്ലു വേദന നിസാരമല്ല. വേദനയൊന്ന് ശമിച്ചു കിട്ടാൻ പല വഴികളും തേടുന്നവരാണ് നമ്മള്‍. സാധാരണയായി പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകള്‍ പല്ലിന്റെയുള്ളില്‍ കടന്ന് കൂടുമ്ബോഴാണ് പല്ലിന് വേദന തോന്നുന്നത്. കൂടാതെ പല്ലു വൃത്തിയാക്കുന്ന കാര്യത്തില്‍ വിമുഖതയുള്ള രോഗികളില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പല്ലുവേദന ഉണ്ടാവാറുണ്ട്. പല്ലുവേദന രണ്ടു ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. പ്രധാനമായും റൂട്ട് കനാല്‍ ആണ് ഇതിനൊരു പരിഹാരം. വേറെന്ത് വേദന സഹിച്ചാലും പല്ല് വേദന്‍ സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയാറുണ്ട്. ശരിയാണ്. പല്ല് വേദനിക്കുമ്ബോള്‍ നമുക്ക് തലയാകെ വേദനിക്കുന്നതുപോലെയാണ് തോന്നുക. വേദന വരുമ്ബോള്‍ പെയിന്‍ കില്ലറുകള്‍ കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ നമ്മുടെ അരോഗ്യത്തെ തന്നെ അപകടത്തിലാക്കും. പല്ലു വേദന വേഗത്തില്‍ മാറ്റാന്‍ നമ്മൂടെ വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പ്രയോഗിക്കാം. ആരോഗ്യകരമായ ഈ രീതികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. പല്ലുവേദനയകറ്റാന്‍ ഏറ്റവും നല്ലത് ഗ്രാമ്ബുവാണ്. ഒന്നോ…

    Read More »
  • Kerala

    ഊട്ടിയില്‍ നിന്ന് മടങ്ങാൻ എളുപ്പ വഴി തപ്പിയ വിനോദസഞ്ചാരികളുടെ കാര്‍ എത്തിയത് പടിക്കെട്ടില്‍

    പാലക്കാട്: ഗൂഡല്ലൂരില്‍ ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ പടിക്കെട്ടില്‍ കുടുങ്ങി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണ് നടപ്പാതയിലെ പടിക്കെട്ടില്‍ കുടുങ്ങി നിന്നത്. വിനോദസഞ്ചാരികളുടെ തിരക്കേറിയതിനാല്‍ എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതോടെയാണ് പണി പാളിയത്. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓവേലി റോഡിലേക്കെത്തിയ വാഹനം ഹെല്‍ത്ത് ക്യാമ്ബിനരികിലൂടെയുള്ള നടപ്പാതയിലെ പടിക്കെട്ടിലെത്തി നില്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഏറെ കഷ്ടപ്പെട്ട്   പടിക്കെട്ടിലൂടെ തന്നെ വാഹനം ഇറക്കി പ്രധാന റോഡില്‍ എത്തിച്ച് കൈമാറുകയായിരുന്നു.

    Read More »
Back to top button
error: