രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടും; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ശരീരഭാരം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും.
മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും.രാത്രി ഭക്ഷണം വൈകി കഴിക്കുന്നതും അപകടമാണ്.ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും.അതിനാൽതന്
രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം (ചോറ് തുടങ്ങിയവ) ബട്ടര്‍, കൊഴുപ്പ് കൂടിയ ചിക്കന്‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിസോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക.
അതേപോലെ രാത്രി എട്ട് മണിക്ക് മുൻപ് അത്താഴം കഴിക്കുന്നതാണ് ഏറെ നല്ലത്.ആരോഗ്യവിദഗ്ദർ നല്‍കുന്ന ഉപദേശവും ഇതുതന്നെയാണ്.