KeralaNEWS

ഊട്ടിയില്‍ നിന്ന് മടങ്ങാൻ എളുപ്പ വഴി തപ്പിയ വിനോദസഞ്ചാരികളുടെ കാര്‍ എത്തിയത് പടിക്കെട്ടില്‍

പാലക്കാട്: ഗൂഡല്ലൂരില്‍ ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ പടിക്കെട്ടില്‍ കുടുങ്ങി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണ് നടപ്പാതയിലെ പടിക്കെട്ടില്‍ കുടുങ്ങി നിന്നത്.

വിനോദസഞ്ചാരികളുടെ തിരക്കേറിയതിനാല്‍ എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതോടെയാണ് പണി പാളിയത്. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓവേലി റോഡിലേക്കെത്തിയ വാഹനം ഹെല്‍ത്ത് ക്യാമ്ബിനരികിലൂടെയുള്ള നടപ്പാതയിലെ പടിക്കെട്ടിലെത്തി നില്‍ക്കുകയായിരുന്നു.

Signature-ad

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഏറെ കഷ്ടപ്പെട്ട്   പടിക്കെട്ടിലൂടെ തന്നെ വാഹനം ഇറക്കി പ്രധാന റോഡില്‍ എത്തിച്ച് കൈമാറുകയായിരുന്നു.

Back to top button
error: