Month: January 2024
-
Kerala
ആറ് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരുമായി ഹിറ്റായ വാട്ടർ മെട്രോ; ഇനിയും തുടങ്ങാനാവാതെ ചിറ്റൂർ സർവീസ്
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ നാല് സ്റ്റേഷനുകളുടെ കൂടി പണി പൂർത്തിയായി.ചിറ്റൂർ, മുളവുകാട്, ഏലൂർ, ചേരാനെല്ലൂർ സ്റ്റേഷനുകളാണ് തയ്യാറായത്. ഫോർട്ട് കൊച്ചി, കുമ്ബളം, വില്ലിങ്ടണ്‍ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തില്‍ തുടരുകയാണ്. ബോട്ടുകള്‍ കിട്ടിയാല്‍ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊടുന്നനെ രണ്ടു ബോട്ടുകൾ അയോധ്യയിലേക്ക് മാറ്റിയതാണ് ചിറ്റൂർ സർവീസിന് താമസം നേരിട്ടത്.ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ട 23 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം. കൊച്ചിൻ കപ്പല്‍ശാലയില്‍ നിന്ന് അയോധ്യയിലേക്ക് കഴിഞ്ഞ മാസം ബോട്ടുകള്‍ കൈമാറിയിരുന്നു. എന്നാല്‍ കൊച്ചി വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ബോട്ടുകള്‍ അല്ല അയോധ്യയിലേക്ക് അയച്ചതെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ വിശദീകരണം.
Read More » -
Crime
രണ്‍ജിത്ത് വധക്കേസില്‍ ചരിത്ര വിധി; എങ്ങുമെത്താതെ ഷാന്‍ വധക്കേസ്
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ചരിത്രം സൃഷ്ടിച്ച വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെ എന്ന് ചോദിക്കുകയാണ് തൊട്ടു തലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി.എസ് ഷാന്റെ കുടുംബം. കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഷാന്റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം. ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി 2021 ഡിസംബര്‍ 18 ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയും വധിക്കുന്നു. മണിക്കൂറൂകള്‍ക്കം ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെയും കൊലപ്പെടുത്തി. മ നുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇത്. എന്നാലിതില്‍ രണ്‍ജിത് ശ്രീനിവാസന്റെ വിചാരണ പൂര്‍ത്തിയായി. പ്രതികള്‍ക്കുള്ള…
Read More » -
Kerala
കഞ്ചാവ് വേട്ടയ്ക്കുപോയി കാട്ടില്‍ കുടുങ്ങി; പൊലീസ് സംഘം തിരിച്ചെത്തി
പാലക്കാട്: കഞ്ചാവ് തോട്ടം അന്വേഷിക്കുന്നതിനിടെ അട്ടപ്പാടി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി.അഗളി ഡിവൈ.എസ്.പി ഉള്‍പ്പെടെ 14 പേരാണ് തിരിച്ചെത്തിയത്.പുലര്‍ച്ചെ ആറു മണിക്കാണ് മുക്കാലിയില്‍ സംഘം തിരികെ എത്തിയത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിച്ചതിനാലാണ് കാട്ടില്‍ കുടുങ്ങിയ വിവരം അറിയിക്കാന്‍ സാധിച്ചതെന്ന് അഗളി ഡിവൈ.എസ്.പി ജയകൃഷ്ണന്‍ പറഞ്ഞു. കഞ്ചാവ് തോട്ടം പൂര്‍ണമായി നശിപ്പിച്ചു. കാട്ടിനുള്ളില്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും ഭക്ഷണം തീര്‍ന്നതായും ഡിവൈ.എസ്.പി വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് കഞ്ചാവ് തോട്ടം തേടി അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അട്ടപ്പാടി കാട്ടില്‍ പോയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കാട്ടില്‍ വന്‍തോതിന്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. അഗളി ഡിവൈ.എസ്.പിയെ കൂടാതെ പുതൂര്‍ എസ്.ഐയും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഞ്ചാവ് തോട്ടം നശിപ്പിച്ച ശേഷം വൈകിട്ടോടെ മടങ്ങി വരുന്നതിനിടെയാണ് ഇരുട്ടില്‍ വഴിതെറ്റിയത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഉള്ള സ്ഥലത്തുവെച്ച് കാട്ടില്‍ കുടുങ്ങിയ വിവരം പുറത്തുള്ളവരെ അറിക്കുന്നത്.…
Read More » -
Kerala
കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞത്. കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിനിടെ ആന വിരണ്ടോടി. രാജശേഖരന്‍ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റര്‍ ഓടിയ ആന വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്തു. ആനയെ പിന്നീട് തളച്ചു.
Read More » -
India
നീതീഷല്ല സോറനെന്ന് പാര്‍ട്ടി; അറസ്റ്റിലായാല്‍ ഭാര്യ മുഖ്യമന്ത്രിയാകും
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറന്‍ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന വിവരം പുറത്തുവിട്ട് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ചൊവ്വാഴ്ച വൈകിട്ട് ഭരണപക്ഷ എം.എല്‍.എമാരുമായി നടത്തിയ യോഗത്തില്‍ സോറന്‍ തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കുന്ന കാര്യമായതിനാല്‍ എല്ലാവരും ഈ ആശയത്തെ പിന്താങ്ങിയെന്നുമാണ് പുറത്തുവരുന്ന വിവരം. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറനെ ഇന്ന് ചോദ്യം ചെയ്തേക്കും. മൊഴിരേഖപ്പെടുത്തിയാല്‍ പിന്നാലെ അറസ്റ്റ് നടക്കും. ഈ സാഹചര്യത്തിലാണ് കല്‍പനയെ മുഖ്യമന്ത്രിയാക്കുക എന്ന ആശയം വന്നിരിക്കുന്നത്. യോഗത്തില്‍ നിയമസഭാംഗം അല്ലാത്ത കല്‍പന പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. സര്‍ഫറാസ് അഹമ്മദ് ഈയിടെ നിയമസഭാംഗത്വം രാജിവെച്ചത് കല്‍പനയ്ക്ക് വഴിയൊരുക്കാനാണെന്നും പറയപ്പെടുന്നു. സോറന് അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ ജെ.എം.എം. ബദല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കല്‍പനയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് അതില്‍ പ്രധാനമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. സോറന്‍ ഒരിക്കലും മറ്റൊരു ഹിമന്ത ശര്‍മയോ നിതീഷ് കുമാറോ ആകില്ലെന്ന് ജെ.എം.എം. പ്രതികരിച്ചു. പാര്‍ട്ടിഭേദമില്ലാതെ എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ…
Read More » -
Kerala
സിആർപിഎഫ് വന്നിട്ടും രക്ഷയില്ല, കളമശ്ശേരിയിൽ ചാൻസലർക്ക് എസ് എഫ് ഐ യുടെ കരിങ്കൊടി
കൊച്ചി: സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയിൽ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഗവർണ്ണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സി ആർ പി എഫ് സുരക്ഷയൊരുക്കിയിരുന്നു. കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ വലിയ തോതില്‍ എസ് എഫ് ഐ പ്രവർത്തകർ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ പറഞ്ഞ് വിടുകയുമായിരുന്നു. എന്നാല്‍ ഗവർണറുടെ വാഹനവ്യൂഹം എത്തിയതോടെ എ എഫ് ഐ പ്രവർത്തകർ വീണ്ടുമെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. ‘സംഘി ഗവർണർ ഗോ ബാക്ക്’ എന്ന ബാനർ കാണിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം.സർവകലാശാലകളിലെ…
Read More » -
Kerala
കൊല്ലത്തു പ്രേമചന്ദ്രന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം: കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍എസ്പിക്ക് തന്നെ നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം ആര്‍എസ്പി നടത്തും. കഴിഞ്ഞ രണ്ടു തവണയായി കൊല്ലം യുഡിഎഫിനായി നിലനിര്‍ത്തുന്ന ആര്‍എസ്പിക്കും എന്‍.കെ.പ്രേമചന്ദ്രനും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്ആര്‍എസ്പി ചര്‍ച്ചകളില്‍ ഏറെ ആലോചന വേണ്ടിവന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രന്‍ അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് എന്നും ചര്‍ച്ചകള്‍ക്കു ശേഷം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. എന്നാല്‍, യുഡിഎഫിലെ എല്ലാ കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ സീറ്റ് ആര്‍എസ്പിക്ക് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ആ സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ചു. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസിനായി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഷിബുവും പ്രേമചന്ദ്രനും കൂടാതെ എ.എ.അസീസും ബാബു ദിവാകരനും ആര്‍എസ്പിയെ പ്രതിനിധീകരിച്ചു. കേരള കോണ്‍ഗ്രസുമായും (ജേക്കബ്)…
Read More » -
NEWS
വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ ഇസ്രയേലിന്റെ കമാന്‍ഡോ ആക്രമണം; സൈനികരെത്തിയത് രോഗികളുടേയും ഡോക്ടര്‍മാരുടേയും വേഷത്തില്‍
ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇബ്‌ന് സിന ആശുപത്രിയില്‍ കമാന്‍ഡോ ആക്രമണം നടത്തി ഇസ്രയേല്‍. ഡോക്ടര്‍മാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേല്‍ കമാന്‍ഡോകള്‍ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകരരാണെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. എന്നാല്‍, മൂന്ന് പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേര്‍ ഇസ്ലാമിക് ജിഹാദിന്റെയും. കൊല്ലപ്പെട്ട ബസേല്‍ അല്‍ ഗവാസി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കുന്നത്. ഇസ്രായേല്‍, യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച ചട്ടക്കൂട് ചര്‍ച്ചചെയ്യാന്‍ ക്ഷണം ലഭിച്ചെന്നും ഇസ്മായില്‍ ഹനിയേ സ്ഥിരീകരിച്ചു. കൂടുതല്‍ ഇസ്രയേല്‍ ബന്ദികളെ വിട്ടയച്ചാല്‍ ആറ് ആഴചത്തെ വെടിനിര്‍ത്തല്‍ എന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ഹമാസിന്റെ മുന്‍ഗണന…
Read More » -
Kerala
കൊച്ചി-ഷാര്‍ജ വിമാനത്തില്‍ എ.സി പ്രവര്‍ത്തിപ്പിച്ചില്ല: യാത്രക്കാരുടെ പ്രതിഷേധം
ഷാര്‍ജ: എ.സി. പ്രവര്‍ത്തിപ്പിക്കാത്തത് ചോദ്യം ചെയ്ത് കൊച്ചി-ഷാര്‍ജ വിമാനത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ 1.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. എയര്‍ കണ്ടീഷന്‍ ഇല്ലാതെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ പ്രകോപിതരായി. സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എന്നാല്‍ എ.സിയും പ്രവര്‍ത്തിപ്പിക്കാതെ വന്നതോടെ വിമാനത്തിനകത്ത് വെന്തുരുകാന്‍ കൂടി തുടങ്ങിയതോടെ യാത്രക്കാര്‍ അസ്വസ്ഥരായി. പലര്‍ക്കും ശ്വാസം കിട്ടാത്ത അവസ്ഥ. കുട്ടികളും, പ്രായമേറിയവരും ബുദ്ധിമുട്ട് അറിയിച്ചതോടെ വിമാനത്തിന്റെ അടച്ച ഡോര്‍ വീണ്ടും തുറന്നിടാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സിഗ്‌നല്‍ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്നും ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കാമെന്നും ജീവക്കാര്‍ക്ക് ഉറപ്പ് നല്‍കി.പ്രതിഷേധിച്ച യാത്രക്കാര്‍ സീറ്റിലേക്ക് മടങ്ങിയതോടെ നിശ്ചയച്ചതിലും 35 മിനിറ്റ് വൈകി പുലര്‍ച്ചെ രണ്ടേകാലിനാണ് IX 411 വിമാനം ഷാര്‍ജയിലേക്ക് തിരിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് മാത്രമാണ് എസി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.…
Read More » -
Kerala
സുഹൃത്തിന്റെ തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ.ഒ ജോസഫ് മരിച്ചു
കോഴിക്കോട്: തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമയാണ്. ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. മലബാറിലെ സിനിമാ ആസ്വാദകരുടെ സുഹൃത്ത് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
Read More »