KeralaNEWS

സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിപ്പിച്ച്‌ വീഴ്‌ത്തി മാലപൊട്ടിക്കാൻ ശ്രമം

അങ്കമാലി: സ്കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച്‌ വീഴ്ത്തി മാലപൊട്ടിക്കാൻ ശ്രമം. എളവൂർ പാലൂപ്പുഴ പാത്താടൻ വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ബിജിമോളെയാണ് വീഴ്ത്തിയത്.

ബിജിയുടെ ഇരു കൈകള്‍ക്കും കാലിനും  പരിക്കേറ്റിട്ടുണ്ട്. മാമ്ബ്ര പുളിയനം ബൗണ്ടറി റോഡില്‍ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം.

Signature-ad

ഭർത്താവിനെ അങ്കമാലിയില്‍ വിട്ടശേഷം തിരികെ വരുമ്ബോഴാണ് പിറകിലൂടെവന്ന കാർ ബിജിയുടെ സ്കൂട്ടറില്‍ ഇടിപ്പിച്ചത്. സ്കൂട്ടർ സമീപത്തെ കനാലിലേക്ക് വീണു. കാറില്‍നിന്നും ഇറങ്ങിയ യുവാവ് സഹായിക്കാൻ എന്ന വ്യാജേന ബിജിയെ എഴുന്നേല്‍പ്പിക്കുകയും കഴുത്തില്‍ക്കിടന്ന സ്വർണനിറമുള്ള കൊന്ത സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചെടുക്കുകയും ചെയ്തു. പിന്നീട് കൊന്ത ഉപേക്ഷിച്ച്‌ യുവാവ് കാറില്‍ക്കയറി രക്ഷപ്പെട്ടു.

നിലവിളികേട്ടെത്തിയ പരിസരവാസികള്‍ ചേർന്നാണ് ബിജിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.കൊരട്ടി പോലീസില്‍ പരാതി നല്‍കി. മൂന്ന് കിലോമീറ്ററോളം ബിജി സഞ്ചരിച്ച സ്കൂട്ടറിനെ കാർ പിന്തുടരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന്‌ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: