Month: January 2024

  • Kerala

    ഗവര്‍ണറെ ഗൗനിക്കാതെ മുഖ്യമന്ത്രി;ഗവർണർ- സർക്കാർ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും

    തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ കേന്ദ്രസർക്കാരിനെ പ്രകടമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തും പ്രശംസിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ പരോക്ഷമായി വിമർശിച്ചു. വേദിയില്‍ തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖംകൊടുത്തില്ല എന്നുമാത്രമല്ല,പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവർണർ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും അദ്ദേഹം തിരിച്ച്‌ അഭിവാദ്യംചെയ്യാൻ പോലും തയ്യാറായില്ല. ഗവർണർ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല. തുടർന്ന് പരേഡ് സ്വീകരിക്കുമ്ബോഴും ഇരുവരും അടുത്തടുത്തായി ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കാൻ പോലും തയ്യാറായില്ല. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.എല്‍.എമാരായ മുൻമന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എന്നീ ഭരണകക്ഷി നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു. മറ്റാരോടും സംസാരിക്കാൻ തയ്യാറാവാതിരുന്ന ഗവർണർ പക്ഷെ ബിനോയ് വിശ്വത്തോട് കുശലാന്വേഷണം…

    Read More »
  • Business

    കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

    കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ പച്ച നമ്ബര്‍പ്ലെയ്റ്റ് ഘടിപ്പിച്ച ഇവി വാഹനങ്ങള്‍ അപൂര്‍വ കാഴ്ചയല്ല. അതുകൊണ്ട് തന്നെ മിക്ക ഇവി നിര്‍മാതാക്കളും കേരളത്തില്‍ ഷോറൂമുകള്‍ തുറക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് കാര്‍ വിപണി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. 70 ശതമാനത്തിന് മുകളിലാണ് ടാറ്റയുടെ വിപണി വിഹിതം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുകൊണ്ട് ടാറ്റ മോട്ടോര്‍സ് രാജ്യത്തുടനീളമായി തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിക്കുന്ന തിരക്കിലാണ്. ദക്ഷിണേന്ത്യയിലെ വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ട് 2021-ല്‍ ഒറ്റ ദിവസം 70 ഷോറൂമുകള്‍ തുറന്ന് ടാറ്റ എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 53 നഗരങ്ങളിലായിട്ടoയിരുന്നു ഷോറൂമുകളുടെ ഉദ്ഘാടനം.   ഇലക്‌ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ പരമാവധി ഡിമാന്‍ഡ് മുതലെടുക്കാനായി ഇവികള്‍ക്ക് മാത്രമായുള്ള ടാറ്റ ഡോട്ട് ഇവി സ്റ്റോറുകള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഗുരുഗ്രാമിലായിരുന്നു ടാറ്റ ഡോട്ട് ഇവിയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍. ഇപ്പോഴിതാ ദക്ഷിണേന്ത്യയിൽ…

    Read More »
  • India

    മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി

    പാർട്ടിക്കിടെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി. മുംബയ് സ്വദേശിയായ യുവതിയാണ് സുഹൃത്ത‌ായ ഹീതിക് ഷായ്ക്കെതിരെ പോലീസിനെ സമീപിച്ചത്.യുവതിയുടെ പരാതിയിൽ മുംബയ് വോർലി പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘പണിഷ്‌മൈറേപ്പിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തനിക്കുണ്ടായി ദുരനുഭവം വെളിപ്പെടുത്തിയത്.ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്ത‌ായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. രാത്രിയില്‍ പാർട്ടിക്കായി ഇരുവരും ഒന്നിച്ച്‌ പുറത്തുപോയി. കൂടുതല്‍ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റില്‍ പറയുന്നു. ബോധം വന്നപ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്നില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ക്രൂരത കാട്ടിയതെന്നും യുവതി പോസ്റ്റിൽ പറയുന്നു.

    Read More »
  • India

    രണ്ടു ഭാര്യയിലുമായി ആറ് മക്കൾ; ഇളയ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി യുവാവ്

    മുസാഫർനഗർ: രണ്ടാം ഭാര്യയില്‍ ജനിച്ച കുഞ്ഞിനെ യുവാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ഗുല്‍ഷിർ എന്നയാളാണ് മൂന്നുമാസം പ്രായമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ഭാര്യ സാജിദ നല്‍കിയ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗുല്‍ഷിർ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ഇയാള്‍ 15 വർഷം മുമ്ബ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ ഗർഭിണിയായി. മൂന്ന് മാസം മുമ്ബ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.ഇതോടെ കുഞ്ഞ് വേണ്ട എന്ന നിലപാടിലായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസവും ഇയാള്‍  ഇക്കാര്യം പറഞ്ഞ് വീണ്ടും ബഹളം വെക്കുകയും കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയില്‍ ഗുല്‍ഷറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുസാഫർനഗർ റൂറല്‍…

    Read More »
  • Kerala

    പകല്‍ ചുട്ടുപൊള്ളും, ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില തിരുവനന്തപുരത്ത്

    തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് തിരുവനന്തപുരത്ത്.36.2°c ആണ് തലസ്ഥാനത്തെ ഇന്നലത്തെ താപനില. കഴിഞ്ഞ ദിവസങ്ങളിൽ പുനലൂരായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട്  രേഖപ്പെടുത്തിയതും പുനലൂരിലാണ്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല. അതേസമയം സംസ്ഥാനത്ത് പകല്‍ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് കൂടുതൽ ഉയരുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

    Read More »
  • India

    എംപരിവാഹനില്‍ സൗജന്യമായി മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യാനുള്ള സമയം തീരാറായി

    പണ്ട് സർക്കാർ ഓഫീസുകളില്‍ ചെന്ന് ക്യൂ നിന്ന് ചെയ്തിരുന്ന കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ നമ്മുക്ക് നമ്മുടെ വീട്ടില്‍ ഇരുന്ന് സ്മാർട്ട് ഫോണിലൂടെയോ ലാപ്ടോപ്പിലൂടെയോ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും എല്ലാം ഡിജിറ്റല്‍ പരമായി ഇടപാട് നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കാനും നമ്മുക്ക് വന്നിരിക്കുന്ന ഫൈനുകളും മറ്റും തിരിച്ചറിയാനും ഇത് ഓണ്‍ലൈൻ ആയി അടയ്ക്കാനും സഹായിക്കുന്ന കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആപ്പാണിത്. നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്ബർ എം പരിവാഹൻ ആപ്പുമായി സൗജന്യമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി 2024 ഫെബ്രുവരി 29 ആണ് എന്നാണ് കേന്ദ്ര സർക്കാർ  അറിയിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ ആപ്പ് ഇതുവരെ ഇൻസ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഈ ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്യേണ്ടതാണ്. വാഹനവുമായി ബന്ധപ്പെട്ട…

    Read More »
  • Social Media

    പിണറായി വിജയനെ ഇത്ര ഭയമോ? കമ്മ്യൂണിസവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും !

    മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെപ്പറ്റി അൽപ്പം പറയാതെ വയ്യ..മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും.എന്നാൽ വിലയ്ക്കെടുത്ത മാനേജ്മെന്റുകൾ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാറില്ല എന്നതാണ് വാസ്തവം.   കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തിൽ ആര്‍ക്കെങ്കിലും സംശയമുണ്ടാകാനും വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റുപാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ…  പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ വന്നപ്പോൾ ക്യാമ്പിൽ…

    Read More »
  • Social Media

    ബസിൽ കുഴഞ്ഞു വീണു  മരിച്ച് സുവിശേഷകൻ; ഹിന്ദു യുവതിയുടെ ഹൃദയസ്പർശിയായ  കുറിപ്പ് 

    കഴിഞ്ഞ ദിവസം ബസിൽ കുഴഞ്ഞു വീണ് മരിച്ച  സുവിശേഷകനെപ്പറ്റി രേഷ്മിക മേനോൻ എന്ന  ഹിന്ദു യുവതി ഫേസ്ബുക്കിൽ കുറിച്ചത്:  “കുഴഞ്ഞുവീണ് ബസിൽ മരിച്ചു കിടക്കുന്നതു ഒരു സുവിശേഷകനാണ്.  റോഡരികിലും ബസ്റ്റാന്റിലും ഒക്കെയായി ലഖുലേഖകളും ചെറിയ പ്രഭാഷണങ്ങളും നടത്തുന്ന ഒരു സാധു ദൈവദാസൻ . ചുരുക്കം ചില ആളുകൾ ഒഴികെ ആരും ഇതൊരു സംഭവമായി പോലും മൈൻഡ് ചെയ്തിട്ടില്ല ..കാരണം ” അയാൾ ഒരു പ്രമുഖൻ ” ആയിരുന്നില്ല .  അയാൾ ” തെരുവ് സുവിശേഷകൻ “ആയിരുന്നു .. അയാൾ സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ടാകില്ല ..അയാൾക്ക്‌ യുട്യൂബ് ചാനൽ ഇല്ല . ഫേസ് ബുക്ക് ഉണ്ടാകില്ല . ഒരു ഫ്ലെക്സിലും അയാളുടെ പടം ഇല്ലായിരിക്കാം .. ഞാനും ആദ്യമായിട്ടാണ് അയാളെ കാണുന്നത് .ഇന്ന് ഈ അവസ്ഥയിൽ  .. എന്നിട്ടും അധികം ആരും മൈൻഡ് ചെയ്യാത്ത  ഈ സാധുവിനു വേണ്ടി ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി .. പലപ്പോഴും നമ്മുടെ ഒരു ആദരാഞ്ജലി യോ…

    Read More »
  • Social Media

    ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം;നേർച്ച മദ്യം 

    തൂണിലും തുരുമ്പിലും, കല്ലിലും മരത്തിലും വരെ ദേവാംശം കാണുന്ന നാടാണ് നമ്മുടേത്.സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രം പണിയുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇവിടെയിതാ ബുള്ളറ്റാണ് പ്രതിഷ്ഠ. രാജസ്ഥാനിലെ  ജോധ്പൂരിനടുത്തുള്ള പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ ക്ഷേത്രം.ജോധ്പൂർ ഹൈവേയിലെ ചോടില ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ആർ‌എൻ‌ജെ 7773 ആണ് ഇതിന്റെ നമ്പർ. 1991 ഡിസംബർ 2-ന് രാത്രിയിൽ  ബന്ന സിംഗ് റാത്തോഡ് എന്നറിയപ്പെട്ടിരുന്ന യുവാവ് പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോടിലയിലേക്ക്  തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്നു.ഇടയ്ക്ക് വച്ച് ബുള്ളറ്റിന്റെ  നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ച്  അദ്ദേഹം തൽക്ഷണം മരിച്ചു.മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിലാണ്  വീണത്.പിറ്റേദിവസം  രാവിലെ  പോലീസ് ബുള്ളറ്റെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ അന്ന് രാത്രിയിൽ ബുള്ളറ്റ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ബുള്ളറ്റ് കണ്ടെത്തി. പോലീസ് വീണ്ടും ബുള്ളറ്റെടുത്ത്  സ്റ്റേഷനിൽ കൊണ്ടുവന്നു.ഇത്തവണ ഇന്ധന…

    Read More »
  • Kerala

    130 കിലോമീറ്റർ വെറും 6 മണിക്കൂർ കൊണ്ട്; ഇത് പത്തനംതിട്ടയുടെ സ്വന്തം ഓർഡിനറി ബസുകൾ

    ‘ഓർഡിനറി’ എന്ന സിനിമ കൊണ്ട് പ്രശസ്തമായ സ്ഥലമാണ് ഗവി.എന്നാൽ ഗവി യാത്ര കൊണ്ട് പ്രശസ്തമായത് കെഎസ്ആർടിസിയുടെ ‘ഓർഡിനറി’ബസുകളാണ്. കാടും മേടും താണ്ടി കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ 6 മണിക്കൂർ കൊണ്ട് 130 കിലോമീറ്ററാണ് ബസ് ഓടിയെടുക്കുന്നത്.അങ്ങോട്ടും ഇങ്ങോട്ടും കൂടി 260 കിലോമീറ്റർ താണ്ടാൻ 12 മണിക്കൂർ! അതും ഒരു ബസിന് തന്നെ കഷ്ടിച്ച് കടന്നുപോകാൻ സാധിക്കുന്ന വഴിയിലൂടെയും.ഇതിനിടയിൽ കാഴ്ചകൾ കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായി പലവട്ടം നിർത്തുകയും ചെയ്യും. മറ്റ് വാഹനങ്ങളെക്കാൾ കെഎസ്ആർടിസി നടത്തുന്ന ബസ് സർവീസാണ് ഗവിയിലെത്താനുള്ള ഏറ്റവും മികച്ചതും സാമ്പത്തികവുമായ മാർഗം.പത്തനംതിട്ടയ്ക്കും കുമളിക്കും  ഇടയിൽ ദിവസേന 2 ഓർഡിനറി ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. രണ്ട് കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും 2 ഷെഡ്യൂളുകൾ. പാതയുടെ ഭൂരിഭാഗവും പെരിയാർ കടുവാ സങ്കേതത്തിലെ ഇടതൂർന്ന വനങ്ങളിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു.കാടുകള്‍, പുല്‍മേ‌ടുകള്‍, അണക്കെ‌ട്ടുകള്‍, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഈ യാത്രയില്‍ കാണാം.   ചിറ്റാർ, സീതത്തോട്, ആങ്ങമുഴി, കക്കാട് ഹൈഡോ ഇലക്ട്രിക് പ്രൊജക്ട് ഏരിയ, കക്കി ഡാം,…

    Read More »
Back to top button
error: