Breaking NewsLead NewsSports

’20-ാം ഓവറിൽ സഞ്ജു എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളു, ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണം, ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ’… സഞ്ജുവിന്റെ ഗെയിം പ്ലാനിനെ വാഴ്ത്തി സഹതാരം അക്കീൽ ഹൊസൈൻ

‌മുംബൈ: ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിൻറെ മലയാളി താരം സഞ്ജു സാസണിൻറെ ഗെയിം പ്ലാനിനേയും അവന്റെ ​ഗെയിം കാൽക്കുലേഷനിനേയും വാനോളം പുഴ്ത്തി സഹതാരം അക്കീൽ ഹൊസൈൻ. സഞ്ജുവിൻറെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോർ 200 കടക്കാൻ കാരണമായതെന്നും അക്കീൽ ഹൊസൈൻ പറഞ്ഞു. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ വീണപ്പോൾ ചെന്നൈയുടെ സ്കോർ 160-170 ൽ ഒതുങ്ങുമായിരുന്നുവെന്നും എന്നാൽ സഞ്ജുവിൻറെ ക്രീസിലെ സാന്നിധ്യമാണ് കളി 200 കടത്തിയതെന്നും അക്കീൽ പറഞ്ഞു.

അക്കീൽ പറയുന്നതിങ്ങനെ- സഞ്ജു അസാമാന്യമായ ഗെയിം അവയർനെസുള്ള താരമാണ്. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവർക്ക് പുതിയൊരു ഒരു ബൗളറെ പന്തേൽപ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചതെന്നും അക്കീൽ ഹൊസൈൻ പറഞ്ഞു. ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തി.

Signature-ad

അതുപോലെ സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കെ സഞ്ജു അക്കീലിനോട് പറഞ്ഞത് 20-ാം ഓവർ ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണമെന്നായിരുന്നു. പരമാവധി റൺസ് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തുവെന്നും അക്കീൽ വ്യക്തമാക്കി. ആ ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും അക്കീൽ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: