Month: January 2024
-
Kerala
യാർഡ് നിർമ്മാണത്തിന് വരെ സ്ഥലം ലഭ്യം; വേണം, തിരുവല്ല റയിൽവെ സ്റ്റേഷനും വികസനം
പത്തനംതിട്ട ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനാണ് തിരുവല്ല.ഒപ്പം ശബരിമലയിലേക്കും അപ്പർ കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലേക്കുള്ള കവാടവും. പ്രവാസികൾ, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിലുള്ളവർ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട.കേരളത്തിലേക്കുള്ള തീർത്ഥാടകരിൽ ഏറിയപങ്കും എത്തുന്നതും ഇവിടേക്ക് തന്നെ.ഇവരുടെയെല്ലാം ഏക ആശ്രയമാണ് തിരുവല്ല റയിൽവെ സ്റ്റേഷൻ.ഇവിടെ നിന്നും ട്രെയിനുകൾ യാത്ര പുറപ്പെടത്തക്കവിധം യാർഡ് നിർമ്മാണം ഉൾപ്പടെയുള്ള വികസനം നടത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. യാർഡ് ആക്കാൻ എന്തുകൊണ്ടും സൗകര്യപ്രദമായ ഒരു റയിൽവെ സ്റ്റേഷനാണ് തിരുവല്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ.തൊട്ടടുത്ത സ്റ്റേഷനുകളായ കോട്ടയത്തോ, ചെങ്ങന്നൂരിലോ റയിൽവെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഏറെ ദുഷ്കരമാകുമ്പോൾ തിരുവല്ലയിൽ ഈ പ്രശ്നം ഉദിക്കുന്നില്ല എന്നതും പ്ലസ് പോയിന്റാണ്. പത്തനംതിട്ട ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയെ യാർഡാക്കി മാറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ട് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് മധ്യതിരുവിതാംകൂറിലെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.കൂടാതെ ശബരിമല, മാരാമൺ, ആറൻമുള, ചക്കുളത്തുകാവ്, എടത്വ,പരുമല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടകർക്കും ഇത്…
Read More » -
India
ഏത് ആശുപത്രിയിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കും; ഇന്‍ഷുറന്‍സ് ചട്ടം പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്‌വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ ചട്ടം അനുസരിച്ച് ഏത് ആശുപത്രിയിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കും. ഇന്‍ഷുറന്‍സ് കമ്ബനിയുടെ നെറ്റ് വര്‍ക്കിലുള്ള ആശുപത്രി അല്ലെങ്കില്‍ കൂടി രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് ആശുപത്രി തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരി 25നാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നത്. ഇന്‍ഷുറന്‍സ് കമ്ബനിയുടെ നെറ്റ് വര്‍ക്കിന് കീഴിലുള്ള ആശുപത്രിയായിരിക്കണമെന്ന നിലവിലെ നിബന്ധന എടുത്ത് കളഞ്ഞു കൊണ്ടാണ് പുതിയ ചട്ടം നിലവില്‍ വന്നത്. അതിനാൽ തന്നെ ഇനി രോഗത്തിന് ഏത് ആശുപത്രിയിലും ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റിന് പോളിസി ഉടമയ്ക്ക് സമീപിക്കാം.
Read More » -
Sports
ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റതോടെ, മറ്റൊരു വിദേശ താരമായ ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലോണ്‍ അവസാനിപ്പിച്ച് താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം. ഈ സീസണ്‍ തുടക്കം മുതല്‍ ഗോകുലം കേരളയില്‍ ആയിരുന്നു ജസ്റ്റിൻ കളിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പായതോടെയാണ് ഗോകുലത്തെ നിന്ന് ജസ്റ്റിനെ തിരികെ വിളിക്കുന്നത്. ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ താരം ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്..
Read More » -
Kerala
ഒന്നാം സമ്മാനം പത്തുകോടി; ഇനി സമ്മര്‍ ബമ്ബര്‍ കാലം
തിരുവനന്തപുരം :സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഒന്നാം സമ്മാനമായി പത്തുകോടി രൂപ നല്‍കുന്ന ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്ബരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.250 രൂപയാണ് ടിക്കറ്റ് വില. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍ പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Read More » -
India
ഒഡീഷയിലെ റിപ്പബ്ലിക് ദിനാഘോഷം; പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ
ഭുവനേശ്വർ: 75-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ നാരീശക്തി തെളിയിച്ച് യുവമലയാളി ഐപിഎസ് ഉദ്യോഗസ്ഥ. ഒഡീഷയിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് നയിച്ചത് മലയാളിയായ എ.ബി.ശില്‍പയാണ്. തിരുവനന്തപുരം തോന്നയ്‌ക്കല്‍ സ്വദേശിയായ ശില്‍പ ഗൻജം എഎസ്പിയാണ്. 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും സ്ത്രീശാക്തീകരണവും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഒഡീഷയിലെ റിപ്പബ്ലിക് ദിന പരേഡിനെ നയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശില്‍പ പറഞ്ഞു. ഗവർണർ രഘുഭർദാസും മുഖ്യമന്ത്രി നവീൻ പട്‌നായികും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശില്‍പ റിപ്പബ്ലിക്ക് ദിനപരേഡ് നയിച്ചത്.
Read More » -
Kerala
ചെങ്ങന്നൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
ചെങ്ങന്നൂർ: ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 11.80 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് മാതിരംപള്ളില്‍ ജിത്തുജോണ്‍ ജോര്‍ജ്ജ് (23) ആണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ ക്കു സമീപത്തുനിന്നും സബ് ഇന്‍സ്പെക്ടര്‍ വി.എസ്. ശ്രീജിത്തും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ്, സീനിയര്‍ സി.പി.ഒ മാരായ സിജു, സ്വരാജ്, സി.പി.ഒ മസീഹ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്നും ആഢംബര ബസുകളിൽ മയക്കുമരുന്നുകൾ കൊണ്ടുവന്ന് ഐടിഐയിലെ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് വിൽക്കുന്ന ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
കെഎസ്ആർടിസി മിന്നല്‍ ബസിന് നേരെ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പോലീസ്
നീലേശ്വരം: കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാമന്തളി എട്ടിക്കുളത്തെ അബ്ദുറഷീദിന്റെ മകന്‍ ഹംസ മുട്ടുവന്‍ (19), കുന്നുംകൈയിലെ ദിനേശന്റെ മകന്‍ ദീപക് ദിനേശന്‍ (23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ എ.കെ. രവിയുടെ മകന്‍ കെ.ആര്‍. പ്രവീണ്‍ (23) എന്നിവരെയാണ് നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.45ഓടെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലാണ് കെ.എല്‍ 15 എ 2159 നമ്ബര്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിന് നേരെ ആക്രമണമുണ്ടായത്. കാസര്‍കോട്ടു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി മിന്നല്‍ ബസിന് ഇവര്‍ കാഞ്ഞങ്ങാട് സൗത്തില്‍ വച്ച് കൈകാണിച്ചിരുന്നു. എന്നാല്‍, ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം നിശ്ചയിച്ചിരിക്കുന്ന ബസ് നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിൽ പിന്നാലെയെത്തിയ ഇവർ ബസ്സിനുകുറുകെ കാര്‍ നിര്‍ത്തിയിട്ട് മദ്യ കുപ്പികൊണ്ടും കല്ലുകൊണ്ടും എറിയുകയായിരുന്നു. മിന്നല്‍ ബസ്സാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട്…
Read More » -
Kerala
കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു.ഇടുക്കി സ്വദേശി സല്‍മാൻ അസീസ് (20) ആണ് മരിച്ചത്. കളമശ്ശേരി ടിവിഎസ് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നല്‍ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പറവൂരില്‍ ഇരുചക്രവാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍
പറവൂർ: ഇരുചക്രവാഹന മോഷ്ടാക്കളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ പുന്നപ്ര പുതുവല്‍വീട്ടില്‍ അനന്ദു (24), വലിയഴീക്കല്‍ തറയില്‍ക്കടവ് തെക്കേടത്ത് വീട്ടില്‍ വിഷ്ണു (24) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്. പറവൂത്തറ കനാല്‍ റോഡിലുള്ള പെയിന്‍റിങ് സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇവർ മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അനന്ദുവിന് അമ്ബലപ്പുഴ, കായംകുളം, എറണാകുളം സൗത്ത്, ആലപ്പുഴ, സൗത്ത് എന്നിവിടങ്ങളിലും വിഷ്ണുവിന് അമ്ബലപ്പുഴ, നോർത്ത് പറവൂർ, കായംകുളം എന്നിവിടങ്ങളിലും മോഷണം ഉള്‍പ്പെടെ കേസുകളുണ്ട്. വിഷ്ണു പോക്സോ കേസിലും പ്രതിയാണ്.
Read More » -
Kerala
ഹോക്കിയിലെ ‘ഉന്നതന്റെ’ ലൈംഗികചൂഷണം; വെളിപ്പെടുത്തിലുമായി പി ആര്‍ ശാരദ
ഹോക്കിയിലെ ‘ഉന്നതന്റെ’ ലൈംഗികചൂഷണത്തെപ്പറ്റിയുള്ള വെളിപ്പെടുത്തിലുമായി മുൻ താരമായിരുന്ന പി ആര്‍ ശാരദയുടെ ആത്മകഥ. 19ാം വയസ്സില്‍ ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിച്ചെങ്കിലും ചൂഷണത്തെ തുടര്‍ന്ന് കളിക്കളം വിട്ട മുന്‍ കേരള ഹോക്കി താരവും ദൂരദര്‍ശന്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവുമായിരുന്ന പി.ആര്‍.ശാരദയാണ് താനുൾപ്പടെ വനിതാ താരങ്ങള്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത്. അടുത്ത ദിവസം പുറത്തിറങ്ങുന്ന ‘ഫോര്‍വേഡ്’എന്ന ആത്മകഥയിലാണ് 1975ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി അസോസിയേഷനിലെ ഉന്നതനും ദേശീയ ടീം തിരഞ്ഞെടുപ്പിലെ മുഖ്യനുമായ ഉന്നതന്റെ ഇടപെടലുകളെക്കുറിച്ച് പറയുന്നത്.ഈ വ്യക്തി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ലെന്ന് ശാരദ പറയുന്നുണ്ട്. ദേശീയ ഗുസ്തി താരങ്ങള്‍ ലൈംഗികാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ശാരദയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. 9 തവണ സംസ്ഥാന സര്‍വകലാശാല ടീമിനെ നയിച്ച ശാരദ 25 തവണ ഹോക്കിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1972ല്‍ കേരളം ആദ്യ ദേശീയ ജൂനിയര്‍ കിരീടം നേടുമ്ബോള്‍ ടീം അംഗമായിരുന്നു. ദേശീയ ടീമിലേക്കു ശാരദയ്‌ക്കൊപ്പം മറ്റൊരു മലയാളി താരമായ എസ്.ഓമനകുമാരിക്കും സിലക്ഷന്‍ ലഭിച്ചിരുന്നു, പട്യാലയിലായിരുന്നു…
Read More »