KeralaNEWS

പകല്‍ ചുട്ടുപൊള്ളും, ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് തിരുവനന്തപുരത്ത്.36.2°c ആണ് തലസ്ഥാനത്തെ ഇന്നലത്തെ താപനില.

കഴിഞ്ഞ ദിവസങ്ങളിൽ പുനലൂരായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട്  രേഖപ്പെടുത്തിയതും പുനലൂരിലാണ്.

ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.

Signature-ad

അതേസമയം സംസ്ഥാനത്ത് പകല്‍ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് കൂടുതൽ ഉയരുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Back to top button
error: