Social MediaTRENDING

ബസിൽ കുഴഞ്ഞു വീണു  മരിച്ച് സുവിശേഷകൻ; ഹിന്ദു യുവതിയുടെ ഹൃദയസ്പർശിയായ  കുറിപ്പ് 

ഴിഞ്ഞ ദിവസം ബസിൽ കുഴഞ്ഞു വീണ് മരിച്ച  സുവിശേഷകനെപ്പറ്റി രേഷ്മിക മേനോൻ എന്ന  ഹിന്ദു യുവതി ഫേസ്ബുക്കിൽ കുറിച്ചത്:
 “കുഴഞ്ഞുവീണ് ബസിൽ മരിച്ചു കിടക്കുന്നതു ഒരു സുവിശേഷകനാണ്.  റോഡരികിലും ബസ്റ്റാന്റിലും ഒക്കെയായി ലഖുലേഖകളും ചെറിയ പ്രഭാഷണങ്ങളും നടത്തുന്ന ഒരു സാധു ദൈവദാസൻ . ചുരുക്കം ചില ആളുകൾ ഒഴികെ ആരും ഇതൊരു സംഭവമായി പോലും മൈൻഡ് ചെയ്തിട്ടില്ല ..കാരണം ” അയാൾ ഒരു പ്രമുഖൻ ” ആയിരുന്നില്ല .  അയാൾ ” തെരുവ് സുവിശേഷകൻ “ആയിരുന്നു .. അയാൾ സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ടാകില്ല ..അയാൾക്ക്‌ യുട്യൂബ് ചാനൽ ഇല്ല . ഫേസ് ബുക്ക് ഉണ്ടാകില്ല . ഒരു ഫ്ലെക്സിലും അയാളുടെ പടം ഇല്ലായിരിക്കാം .. ഞാനും ആദ്യമായിട്ടാണ് അയാളെ കാണുന്നത് .ഇന്ന് ഈ അവസ്ഥയിൽ  ..
എന്നിട്ടും അധികം ആരും മൈൻഡ് ചെയ്യാത്ത  ഈ സാധുവിനു വേണ്ടി ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി .. പലപ്പോഴും നമ്മുടെ ഒരു ആദരാഞ്ജലി യോ ..condolences ഓ പോലും ” selective ആയിപോകുന്നില്ലേ ? എന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു .. ആരും അറിയാത്ത ഒരുപാടു പേര് ഇതുപോലെ ഉണ്ട് . അറിഞ്ഞാൽ എങ്കിലും നമ്മൾ അവരെ ചേർത്തു നിർത്തണം . കൊല്ലം കുണ്ടറയിൽ ആണ് വീട് എന്നൊക്കെ എവിടെയോ കണ്ടു .അത്രേ എനിക്കും അറിയത്തുള്ളൂ ..
ആദരാഞ്ജലികൾ ..
സ്വർഗ്ഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം മറ്റാരേക്കാളും വലുതായിരിക്കും ..ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ..

Back to top button
error: