Month: January 2024
-
India
യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടീഷ് എണ്ണക്കപ്പലിനും നേരെ ഹൂതി മിസൈലാക്രമണം; എണ്ണക്കപ്പല്‍ കത്തിനശിച്ചു
വാഷിങ്ടന്‍: ഏദന്‍ ഉള്‍ക്കടലില്‍ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടീഷ് എണ്ണക്കപ്പലിനും നേരെയുണ്ടായ ഹൂതി അക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു. എണ്ണക്കപ്പല്‍ കത്തിനശിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് എണ്ണക്കപ്പലായ മര്‍ലിന്‍ ലുവാന്‍ഡയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡിങ് സ്ഥാപനമായ ട്രാഫിഗുരയുടെ ഉടസ്ഥതയിലുള്ളതാണ് കപ്പല്‍. റഷ്യയില്‍നിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് കാര്‍ണിക്കു നേരെയാണ് ഹൂതി ആക്രമണമുണ്ടായത്. ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായാണ് ചെങ്കടലിലൂടെ പോയ കപ്പലുകളെ ഹുതികള്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Read More » -
India
ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാര്‍ഥശത്രുവെന്ന് എം.കെ. സ്റ്റാലിൻ
ചെന്നൈ: ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാര്‍ഥശത്രുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം .കെ. സ്റ്റാലിൻ.ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്റെ പരാമർശം. നേരെ നിന്നാൽ നാലുവോട്ടുപോലും കിട്ടില്ലെന്നതിനാൽ ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുന്നു..ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്‌വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും സ്റ്റാലിൻ പറഞ്ഞു. ബി.ജെ.പി.ക്ക് കൂടുതല്‍ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയില്‍നിന്നാണ്. എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ -സ്റ്റാലിൻ ചോദിച്ചു. കോവിഡ് വ്യാപനവേളയില്‍ പൊടുന്നനെ കർഫ്യൂ ഏർപ്പെടുത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നല്‍കിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ചതിനു പിന്നിലെ ക്രൂരത കണ്ണീരിലാഴ്ത്തുന്നു.ആടിനെ പ്ലാവില കാട്ടി കൂടെക്കൂട്ടുന്നതുപോലെ ഇപ്പോള്‍ രാമക്ഷേത്രം കാണിച്ച് ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ സുഹൃത്തുക്കള്‍
ന്യൂഡല്‍ഹി: പൊലീസ് അസി. കമ്മീഷണറുടെ മകനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി എസിപി: യശ്പാല്‍ സിംഗിന്റെ മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ലക്ഷ്യ. എന്നാല്‍, സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ലക്ഷ്യയെ സുഹൃത്തുക്കള്‍ കലാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജ്, അഭിഷേക് എന്നിവരാണ് പ്രതികള്‍. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ് ലക്ഷ്യ ചൗഹാന്‍. തിങ്കളാഴ്ച ഭരദ്വാജിന്റെയും അഭിഷേകിന്റെയും കൂടെ സോനിപത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ചൗഹാന്‍ ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെ എസിപി യശ്പാല്‍ സിംഗ് മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം രൂക്ഷമായതിനാല്‍ കൊല്ലാന്‍ സുഹൃത്തുക്കള്‍ പദ്ധതിയിട്ടു. ഭരദ്വാജില്‍ നിന്ന് ചൗഹാന്‍ കടം വാങ്ങിയ പണം തിരിച്ച് നല്‍കുന്നില്ലെന്നാരോപിച്ചാണ് തര്‍ക്കത്തിന് തുടക്കം. പദ്ധതി പ്രകാരം അഭിഷേകും ഭരദ്വാജും ചൗഹാനെ…
Read More » -
Kerala
ബത്തേരി ടൗണിലും കരടി എത്തി; കോടതിയുടെ മതില്‍ ചാടിക്കടന്നു
വയനാട്: ദിവസങ്ങളായി പരിഭ്രാന്തി സൃഷ്ടിക്കുന്ന കരടി സുല്‍ത്താന്‍ബത്തേരി ടൗണിലും എത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പില്‍ കരടിയെത്തിയത്. എതിര്‍വശത്തുനിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് കോടതിയുടെ പിറകുവശത്തെ മതില്‍ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്. ജനവാസകേന്ദ്രത്തിലിറങ്ങി ദിവസങ്ങളായെങ്കിലും കരടിയിലെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച മാനന്തവാടി പയ്യമ്പള്ളിയിലാണ് നാട്ടുകാര്‍ ആദ്യം കരടിയെ കണ്ടത്. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും ഇറങ്ങിയ കരടി മാനന്തവാടി ദ്വാരകയിലും എത്തിയിരുന്നു.
Read More » -
India
അച്ഛനെ സംഘി എന്ന് വിളിക്കരുത് ;കേൾക്കുന്നതേ അറപ്പ് : വിവാദങ്ങളില്‍ പ്രതികരിച്ച് രജനീകാന്തിന്റെ മകള്‍
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആരാധകർ ആഘോഷമായാണ് തിയേറ്ററുകളില്‍ വരവേല്‍ക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ നാളുകളില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും, അഭ്യൂഹങ്ങളും ഒക്കെ പ്രചരിച്ചിരുന്നു. ആത്മീയതയില്‍ പണ്ടേ തല്‍പരനായ രജനി ബിജെപിയുമായി ചേർന്ന് നില്‍ക്കുമെന്ന പ്രചരണവും മുറയ്ക്ക് നടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് ഈ പ്രചാരണങ്ങളെ എല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന, ഐശ്വര്യ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമായ ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവുമായി ബന്ധപ്പെട്ട് വരുന്ന പല പോസ്‌റ്റുകളും തനിക്ക് വേദനയുണ്ടാക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. അദ്ദേഹം ഒരു മനുഷ്യസ്നേഹി ആയതിനാലാണ് ലാല്‍ സലാം പോലെയൊരു ചിത്രത്തില്‍ അഭിനയിച്ചത്. ഒരു സംഘി ആയിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സംഘി വിളി അറപ്പ് ഉളവാക്കുന്നതായും അവർ പറഞ്ഞു ‘സൂപ്പർസ്‌റ്റാർ രജനീകാന്ത് ഒരു…
Read More » -
Kerala
നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു; രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. രജിസ്ട്രാര്‍ ടിഎ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. രജിസ്ട്രാര്‍ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്‍കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ ഒന്‍പതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറല്‍ ഓഫീസിലെ ജീവനക്കാരും ക്ലര്‍ക്കുമാരും ചേര്‍ന്നാണു നാടകം അവതരിപ്പിച്ചത്.
Read More » -
Kerala
കോട്ടയത്ത് തന്നെ പരിഗണിക്കണമെന്ന് മഞ്ഞക്കടമ്പില്‍; ജോസഫ് വിഭാഗത്തില്‍ അടി തുടങ്ങി
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം സീറ്റില്‍ പരിഗണിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു. പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. നിരവധി നേതാക്കളുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് അയോഗ്യതയുണ്ടെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ച സജി മഞ്ഞക്കടമ്പില്‍, കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച ആളുകളെ മാറ്റി നിര്‍ത്തി മറ്റൊരാളെ പരിഗണിച്ചാല്‍ തനിക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിത്വത്തിനുള്ള യോഗ്യതയുണ്ടെന്നാണ് കരുതുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാറിലാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നു. ഏറ്റുമാനൂര്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി രംഗത്തിറക്കി. പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു. പാര്‍ട്ടിക്കോ യുഡിഎഫിനോ ക്ഷീണമുണ്ടാകുന്ന ഒരു കാര്യത്തിനും പോയിട്ടില്ല. അന്ന്…
Read More » -
India
നാളെ എംഎല്‍എമാരുടെ യോഗം വിളിച്ച് നിതീഷ്; കോണ്‍ഗ്രസ് എംഎല്‍എമാരും ചര്‍ച്ച നടത്തി ബിജെപി
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കു പിന്നാലെ ബിഹാറില്‍ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍. ബിഹാറിലെ പത്തിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഹാറില്‍ 19 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ഞായറാഴ്ച ജെഡിയു എംഎല്‍എമാരുടെ യോഗം നിതീഷ് കുമാര്‍ വിളിച്ചു. രാവിലെ 10 മണിക്കാണ് എംഎല്‍എമാരുടെ യോഗം. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന സുശീല്‍ മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി ബിഹാര്‍ പ്രസിഡന്റ് സാമ്രാട്ട് ചൗധരിയുടെ മറുപടി. ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍…
Read More » -
NEWS
ലൈംഗീക പീഡനക്കേസ്; ഡോണള്‍ഡ് ട്രംപിന് 8.33 മില്യണ്‍ യുഎസ് ഡോളര്‍ പിഴശിക്ഷ
ന്യൂയോർക്ക്: മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ മുൻ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 8.33 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍ സന്നിഹിതനായിരുന്നു. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്ബ് ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി. പിഴശിക്ഷയില്‍ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നല്‍കണം. അവകാശങ്ങള്‍ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നല്‍കേണ്ടത്. കരോളിൻ ആവശ്യപ്പെട്ടതിൻ്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. ജോ ബൈഡന്റെ ഇടപെടലാണ് വിധിക്ക്…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്; ലിത്വാനിയ ക്യാപ്റ്റൻ കൊച്ചിയില്‍ എത്തി
കൊച്ചി: പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം വിദേശ താരം ഫെഡോർ സെർനിചിനെ കൊച്ചിയില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ക്യാപ്റ്റനും യൂറോപ്യൻ ലീഗിൽ കളിച്ച് പരിചയവുമുള്ള ഫെഡോർ സെർനിചാണ് കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നത്.അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിക് ഫെഡോർ ഉണ്ടാകും എന്നാണ് സൂചന. 32കാരനായ താരം ഫോർവേഡും അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാൻ കഴിവുള്ള താരവുമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്ബ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഇക്കാലയളവിൽ 33 ഗോളുകളും നേടിയിട്ടുണ്ട്.
Read More »