‘ഓർഡിനറി’ എന്ന സിനിമ കൊണ്ട് പ്രശസ്തമായ സ്ഥലമാണ് ഗവി.എന്നാൽ ഗവി യാത്ര കൊണ്ട് പ്രശസ്തമായത് കെഎസ്ആർടിസിയുടെ ‘ഓർഡിനറി’ബസുകളാണ്.
കാടും മേടും താണ്ടി കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ 6 മണിക്കൂർ കൊണ്ട് 130 കിലോമീറ്ററാണ് ബസ് ഓടിയെടുക്കുന്നത്.അങ്ങോട്ടും ഇങ്ങോട്ടും കൂടി 260 കിലോമീറ്റർ താണ്ടാൻ 12 മണിക്കൂർ! അതും ഒരു ബസിന് തന്നെ കഷ്ടിച്ച് കടന്നുപോകാൻ സാധിക്കുന്ന വഴിയിലൂടെയും.ഇതിനിടയിൽ കാഴ്ചകൾ കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായി പലവട്ടം നിർത്തുകയും ചെയ്യും.
മറ്റ് വാഹനങ്ങളെക്കാൾ കെഎസ്ആർടിസി നടത്തുന്ന ബസ് സർവീസാണ് ഗവിയിലെത്താനുള്ള ഏറ്റവും മികച്ചതും സാമ്പത്തികവുമായ മാർഗം.പത്തനംതിട്ടയ്ക്കും കുമളി ക്കും ഇടയിൽ ദിവസേന 2 ഓർഡിനറി ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. രണ്ട് കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും 2 ഷെഡ്യൂളുകൾ. പാതയുടെ ഭൂരിഭാഗവും പെരിയാർ കടുവാ സങ്കേതത്തിലെ ഇടതൂർന്ന വനങ്ങളിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു.കാടുകള്‍, പുല്‍മേടുകള്‍, അണക്കെട്ടുകള്‍, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഈ യാത്രയില്‍ കാണാം.
ചിറ്റാർ, സീതത്തോട്, ആങ്ങമുഴി, കക്കാട് ഹൈഡോ ഇലക്ട്രിക് പ്രൊജക്ട് ഏരിയ, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, ഗവി, വള്ളക്കടവ്, വണ്ടിപ്പെരിയാർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബസ്.സമുദ്രനിരപ്പില്‍ നിന്നും 3400 അടിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ഗവി കേരളത്തില്‍ ഏറ്റവും മികച്ച കാടനുഭവങ്ങള്‍ സ്വന്തമാക്കുവാന്‍ പറ്റിയ സ്ഥലമാണ്.
★ പത്തനംതിട്ട – ഗവി – കുമളി ബസുകളുടെ സമയവിവരങ്ങള്‍ ★
റൂട്ട് : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് , കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട.
Service – 1
■ പത്തനംതിട്ട :- 6:30 am
■ ആങ്ങമൂഴി :- 8:30 am
■ ഗവി :- 11 am
■ കുമളി :- 12:30 pm
————————-
Service – 2
■ പത്തനംതിട്ട :- 12:30 pm
■ ആങ്ങമൂഴി :- 2:30 pm
■ ഗവി :- 5:10 pm
■ കുമളി :- 6:30 pm
●●●●●●□□□□□□●●●●●●
★ കുമളി – ഗവി – പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★
Service – 1
■ കുമളി :- 5:30 am
■ വണ്ടിപ്പെരിയാര്‍ :- 6 am
■ ഗവി :- 7 am
■ ആങ്ങമൂഴി :- 9:35 am
■ പത്തനംതിട്ട :- 11:30 am
————————–
Service – 2
■ കുമളി :- 1:10 pm
■ വണ്ടിപ്പെരിയാര്‍ :- 1:40 pm
■ ഗവി :- 2:40 pm
■ ആങ്ങമൂഴി :- 5:15 pm
■ പത്തനംതിട്ട :- 7:10 pm
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി പത്തനംതിട്ട: 0468 2222366
കെഎസ്ആർടിസി കുമളി: 0486 2323400