Breaking NewsLead NewsSports

ഉറങ്ങുമോ? ഞാൻ ഫോൺ വിളിക്കാം… എട്ടുനിലയിൽ പൊട്ടിയിട്ടും കാമുകിയോട് അക്കരെ ഇക്കരെ നിന്ന് സൊള്ളി മുംബൈ നായകൻ!! ഇവന്റെ തൊലിക്കട്ടി അപാരം, ചേച്ചി സീസൺ കഴിയും വരെ ഈ പരിസരത്തേക്ക് വരാതിരിക്കാവോയെന്ന് ട്രോളി മലയാളികൾ

മുംബൈ: ഐപിഎലിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഇന്നലെ സ്വന്തം തട്ടകത്തിൽവച്ച് ചെന്നൈ സൂപ്പർ കിങ്സിനോടു ഏറ്റുവാങ്ങിയത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് മുംബൈ തോറ്റത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു മുംബൈയുടേത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്.ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Signature-ad

ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻസിയിലുമെല്ലാം ഹാർദിക് അമ്പേ പരാജയമാണെന്നാണ് ആരാധകരുടടെ വിമർശനം. ഇന്നലെ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ രണ്ടോവർ മാത്രം പന്തെറിഞ്ഞ ഹാർദിക്, 38 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ബാറ്റിങ്ങിൽ വെറും ഒരു റൺസെടുത്ത് പുറത്താകുകയും ചെയ്തു.

ഇതിനെല്ലാമപ്പുറം മത്സരശേഷമുള്ള ഹാർദിക്കിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരം കാണാനെത്തിയ കാമുകി മഹിക ശർമയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ‘ഉറങ്ങുമോ?’ ‘വിളിക്കാം’ എന്ന രീതിയിലാണ് ഹാർദിക്കിന്റെ അംഗവിക്ഷേപം. മഹിക ഇതിനോട് ചിരിച്ചുകൊണ്ട് മറുപടി നൽകുന്നതും കാണാം. ഹാർദിക്കിന്റെ മകനും മഹികയ്ക്കൊപ്പമുണ്ട്.

ഈ സമയം മുംബൈ താരങ്ങളായ ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ, ദീപക് ചാഹറിന്റെ സഹോദരി മാലതി എന്നിവരു മഹികയ്ക്കു സമീപം ഇരിക്കുന്നുണ്ട്. മറ്റൊരു ദൃശ്യത്തിലും ഗ്രൗണ്ടിൽനിന്ന് ഹാർദിക്, സ്റ്റൻഡ്സിലിരിക്കുന്ന മഹികയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്നതു കാണാം.

ഇവ പ്രചരിച്ചതോടെ ഹാർദിക്കിനെതിരെ വിമർശനം കടുത്തു. മത്സരം തോറ്റെങ്കിലും ക്യാപ്റ്റന് അതിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും കുടുംബകാര്യങ്ങളിലാണ് എപ്പോഴും ശ്രദ്ധയെന്നുമാണ് വിമർശനം. കളിക്കളത്തിലേക്ക് വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴയ്ക്കുകയാണെന്നും ചിലർ ഉന്നയിക്കുന്നു. മഹികയ്ക്കെതിരെയും വിമർശനമുണ്ട്. സീസൺ കഴിയുംവരെ എവിടെയെങ്കിലും ടൂർ പോകുമോ നിത ചേച്ചിയോട് ചോദിച്ച് കാശ് മേടിച്ചുതരാമെന്നാണ് മലയാളികളു‌ടെ ട്രോൾ.

ഇന്നലത്തെ മത്സരം തോറ്റതിൽ ബുമ്രയുടെ ഭാര്യയും ദീപക് ചാഹറിന്റെ സഹോദരിയും നിരാശരായ കാണപ്പെട്ടെങ്കിലും മഹിക വളരെ സന്തോഷത്തോടെയാണ് ഹാർദിക്കിനോടു പ്രതികരിച്ചതെന്നും ആരാധകർ കുറിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: