IndiaNEWS

മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി

പാർട്ടിക്കിടെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി.

മുംബയ് സ്വദേശിയായ യുവതിയാണ് സുഹൃത്ത‌ായ ഹീതിക് ഷായ്ക്കെതിരെ പോലീസിനെ സമീപിച്ചത്.യുവതിയുടെ പരാതിയിൽ മുംബയ് വോർലി പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘പണിഷ്‌മൈറേപ്പിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തനിക്കുണ്ടായി ദുരനുഭവം വെളിപ്പെടുത്തിയത്.ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്ത‌ായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. രാത്രിയില്‍ പാർട്ടിക്കായി ഇരുവരും ഒന്നിച്ച്‌ പുറത്തുപോയി. കൂടുതല്‍ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റില്‍ പറയുന്നു.

Signature-ad

ബോധം വന്നപ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്നില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ക്രൂരത കാട്ടിയതെന്നും യുവതി പോസ്റ്റിൽ പറയുന്നു.

Back to top button
error: