ഇത്തരത്തില്‍ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും എല്ലാം ഡിജിറ്റല്‍ പരമായി ഇടപാട് നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കാനും നമ്മുക്ക് വന്നിരിക്കുന്ന ഫൈനുകളും മറ്റും തിരിച്ചറിയാനും ഇത് ഓണ്‍ലൈൻ ആയി അടയ്ക്കാനും സഹായിക്കുന്ന കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആപ്പാണിത്.
നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്ബർ എം പരിവാഹൻ ആപ്പുമായി സൗജന്യമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി 2024 ഫെബ്രുവരി 29 ആണ് എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.നിങ്ങള്‍
എങ്ങനെയാണ് എം പരിവാഹൻ ആപ്പ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ എം പരിവാഹൻ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക.
ആപ്പില്‍ ഇടതുവശത്ത് മുകളില്‍ RC, DL എന്ന് രണ്ട് ഓപ്ഷനുകള്‍ കാണാൻ സാധിക്കുന്നതായിരിക്കും. Enter RC number to get details എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം ഇവിടെ വാഹനത്തിന്റെ നമ്ബർ നല്‍കുക. സ്പെയ്സ് നല്‍കാതെ അക്ഷരങ്ങളും അക്കങ്ങളും തുടർച്ചയായിവേണം ടൈപ്പ് ചെയ്യാൻ. ശേഷം വലതുവശത്തെ സെർച്ച് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ നിങ്ങളുടെ വാഹത്തിന്റെ വിവരങ്ങള്‍ ഇവിടെ ദൃശ്യമാകുന്നതാണ്.
പിന്നീട് Add to Dashboard for Virtual RC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ലോഗിൻ ചെയ്യണോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്‌അപ്പ് സന്ദേശം വരും ഇതില്‍ യെസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈല്‍ നമ്ബർ രേഖപ്പെടുത്താനുള്ള സ്ഥലം കാണാം. ഇത് ഇപ്പോള്‍ രജിസ്റ്റർ ചെയ്തവർക്കുള്ളതാണ്. താഴെ SignUp എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇനി നമ്ബർ നല്‍കി Continue ടാപ്പ് ചെയ്യുക.
പിന്നീട് ഇതില്‍ നിന്ന് നമ്മുക്ക് ആവിശ്യമുള്ള സേവനങ്ങള്‍ എന്തെല്ലാമാണെന്ന് തിരഞ്ഞെടുക്കാവുന്നതാണ്.നിരവധി സേവനങ്ങളാണ് ഈ ഒരു ആപ്പില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.