Month: January 2024
-
Kerala
പത്തനംതിട്ടയില്‍ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: രണ്ടുദിവസം മുൻപ് പത്തനംതിട്ട മണക്കയം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടച്ചിറ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മനീഷ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Sports
ലോകകപ്പ് ഹോക്കി; ഇന്ത്യയെ തോല്‍പ്പിച്ച് നെതര്‍ലൻഡ്‌സിന് കിരീടം
മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് നെതർലൻഡ്‌സ് കിരീടം ചൂടി. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ 7-2നാണ് തകർത്തത്. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളിനു പിന്നിലായിരുന്നു.കളിയുടെ ആദ്യം മുതലേ ഇന്ത്യയെ നിഷ്പ്രഭമാകുന്ന പ്രകടനമായിരുന്നു നെതർലൻഡ്‌സ് നടത്തിയിരുന്നത്. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച നെതർലൻഡ്സ് ആദ്യ മിനിറ്റുകളില്‍തന്നെ ഗോള്‍ നേടുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഒപ്പം നെതർലൻഡ്സ് ഗോളിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വില്ലനായി
Read More » -
Kerala
സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ കോടികളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
എറണാകുളം: മൂവാറ്റുപുഴയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയല്‍. മാവേലിക്കര തട്ടാരമ്പലം ഉഷശ്രീയിൽ സുരേഷ് കുമാറാണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. മൂവാറ്റുപുഴയില്‍ 2017ല്‍ പ്രവർത്തനമാരംഭിച്ചതു മുതല്‍ സ്ഥാപനത്തിന്‍റെ പ്രമോഷൻ ഡയറക്ടായിരുന്നു ഇയാൾ. 30-ഓളം പേരിൽ നിന്ന് ഓഹരി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചും, വ്യാജരസീതുകള്‍ നിർമിച്ചും, നിർമാണ പ്രവർത്തനങ്ങളുടെ പേരിലുമായി പ്രതി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.തുടർന്ന് സ്ഥാപന ഉടമ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും, 14 ഓളം ഓഹരി ഉടമകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പുനടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി ക്രൈംബ്രാഞ്ചിന്‍റെ പിടിയിലാകുന്നത്. പ്രതിയെ ഇന്നലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടു.
Read More » -
Kerala
കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കൗണ്‍സിലിങ്ങിന് എത്തിയ 16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
Read More » -
India
ഒറ്റ തവണ ചാർജിൽ 110 കിലോമീറ്റർ ;ഇലക്‌ട്രിക് രൂപത്തിൽ ‘ലൂണ’ തിരിച്ചെത്തുന്നു
പഴയകാല ജനപ്രിയ ഇരുചക്ര വാഹനമായ ലൂണ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുന്നു.പ്രീ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടു. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലില്‍ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതല്‍ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നല്‍കിയിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇത് ഇ ലൂണയേയും എളുപ്പം ഇരുചക്ര ‘ചരക്കു’ വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. രൂപത്തില്‍ കുഞ്ഞനെങ്കിലും വലിയ പല ഇരുചക്രവാഹനങ്ങള്‍ക്കും സ്വപ്‌നം പോലും കാണാനാവാത്ത കരുത്തുള്ള ജോലികള്‍ നേരത്തെയും ചെയ്തു ഞെട്ടിച്ചിട്ടുണ്ട് ലൂണ. അതുകൊണ്ടുതന്നെ ഇ ലൂണയും…
Read More » -
India
ഇന്ത്യയെ ചൊറിയാൻ വന്ന മാലദ്വീപ് പാര്‍ലമെന്റില്‍ എംപിമാരുടെ കൂട്ടയടി
നിയസഭകളിലെ അടി നമ്മള്‍ കേരളീയരെ സംബന്ധിച്ച് അത്ര പുത്തരിയൊന്നുമല്ല. കേരള നിയസഭയിലെ ഒരു ഗംഭീര അടി കണ്ടവരാണ് നമ്മള്‍. കസേര മറിച്ചിടലും. കമ്ബ്യൂട്ടർ തല്ലിപ്പൊട്ടിക്കലും, ചെവിട് കടിച്ച് പറിക്കലുമൊക്കെയായി അതൊരു സംഭവം തന്നെയായിരുന്നു. ഇത്തവണ അത്തരത്തിലുള്ള ഒരവസരം നൽകിയിരിക്കുന്നത് മാലദ്വീപ് എംപിമാരാണ്. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ്, പീപ്പിള്‍ സ് നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാട്ടിക് പാർട്ടി അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ ഒരു എംപിയുടെ തലപൊട്ടി, നിരവധി എംപിമാർക്ക് പരിക്കേറ്റു. പ്രസിന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട പാര്ഡലമെന്റ് സമ്മേളനമാണ് വൻ അടിയില്‍ കലാശിച്ചത്. മന്ത്രിസഭയക്ക് പാർലമെന്റ് അംഗീകാരം നല്‍കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്നതിനിടെയാണ് സംഭവം.എന്തായാലും ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു ശേഷം പ്രസിന്റ് മുഹമ്മദ് മുയിസുവിന് കണ്ടകശനിയാണെന്നു തന്നെ പറയാം.
Read More » -
Kerala
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
കൊച്ചി:യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം പുള്ളിയില്‍ വീട്ടില്‍ ദിലീപ് (38) ആണ് മരിച്ചത്. നെടുമ്ബാശേരി വിമാനത്താവള റോഡിലെ പാലത്തിനു താഴെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍: വേലായുധൻ, സുമതി. ഭാര്യ ശരണ്യ (ബാങ്ക് ഉദ്യോഗസ്ഥ). മകൻ ആദിശ് (നാലാം ക്ലാസ് വിദ്യാർഥി).
Read More » -
India
ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ഐഎന്‍എ മെട്രോ സ്‌റ്റേഷനില്‍ യുവാവ് ട്രെയിനില്‍ മുന്നില്‍ ചാടി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് 30കാരനായ അജിതേഷ് സിങ് എന്നയാൾ ഓടുന്ന മെട്രോ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് സമൈപൂര്‍ ബദ്‌ലിയിലേക്ക് പോകുന്ന ട്രെയിനിന് മുന്നില്‍ സിങ് ചാടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Read More » -
Kerala
മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു
കോഴിക്കോട്: മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു.പെരുമണ്ണ ചിറ്റ്യേടത്ത് സൈജിയാണ് (49) മരിച്ചത്. ശനിയാഴ്ച ജോലികഴിഞ്ഞു മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെയില്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സൈജിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. കരുവമ്ബൊയില്‍ ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയാണ് മരിച്ച സൈജി.ഭർത്താവ്: അനില്‍കുമാർ (റിട്ട: വെള്ളായിക്കോട് എഎം എല്‍പി സ്കൂള്‍ ) മക്കള്‍: അല്‍ക്ക (മെട്രോ ഹോസ്പിറ്റല്‍ ) ആല്‍വിൻ (വിദ്യാർത്ഥി ). പരേതരായ മടവൂർ കോയപറമ്ബത്ത് മാധവൻ വൈദ്യരുടെയും മാധവിയുടെയും മകളാണ്.
Read More » -
Kerala
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചു; യുവതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും
കാട്ടാക്കട: സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച യുവതിക്ക് കഠിന തടവും പിഴയും.കാട്ടാക്കട അരുവിക്കുഴി മുരിക്കര കൃപാലയത്തില്‍ സന്ധ്യയെയാണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ 13 വർഷം കഠിനതടവിനും 50,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു. 2016 ഒക്ടോബർ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുകാരികളോടൊപ്പം ഓട്ടോയില്‍ കയറ്റി കാട്ടാക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ശേഷം കൂട്ടുകാരികളെ പുറത്താക്കി അതിജീവിതയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയായിരുന്നു. ഇതുകണ്ട കൂട്ടുകാരികള്‍ ബഹളം വച്ച് നാട്ടുകാരെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാട്ടാക്കട സബ് ഇൻസ്പെക്ടറായിരുന്ന ഡി.ബിജുകുമാർ, ഡി.വൈ.എസ്.പി കെ.അനില്‍കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 25 സാക്ഷികളെ…
Read More »