KeralaNEWS

മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു

കോഴിക്കോട്: മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു.പെരുമണ്ണ ചിറ്റ്യേടത്ത് സൈജിയാണ് (49) മരിച്ചത്.

ശനിയാഴ്ച ജോലികഴിഞ്ഞു മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെയില്‍ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സൈജിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു.

Signature-ad

കരുവമ്ബൊയില്‍ ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയാണ് മരിച്ച സൈജി.ഭർത്താവ്: അനില്‍കുമാർ (റിട്ട: വെള്ളായിക്കോട് എഎം എല്‍പി സ്കൂള്‍ ) മക്കള്‍: അല്‍ക്ക (മെട്രോ ഹോസ്പിറ്റല്‍ ) ആല്‍വിൻ (വിദ്യാർത്ഥി ).

 പരേതരായ മടവൂർ കോയപറമ്ബത്ത് മാധവൻ വൈദ്യരുടെയും മാധവിയുടെയും മകളാണ്.

Back to top button
error: