നിയസഭകളിലെ അടി നമ്മള്‍ കേരളീയരെ സംബന്ധിച്ച് അത്ര പുത്തരിയൊന്നുമല്ല. കേരള നിയസഭയിലെ ഒരു ഗംഭീര അടി കണ്ടവരാണ് നമ്മള്‍.
കസേര മറിച്ചിടലും. കമ്ബ്യൂട്ടർ തല്ലിപ്പൊട്ടിക്കലും, ചെവിട് കടിച്ച് പറിക്കലുമൊക്കെയായി അതൊരു സംഭവം തന്നെയായിരുന്നു.
ഇത്തവണ അത്തരത്തിലുള്ള ഒരവസരം നൽകിയിരിക്കുന്നത് മാലദ്വീപ് എംപിമാരാണ്.
ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ്, പീപ്പിള്‍ സ് നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാട്ടിക് പാർട്ടി അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ ഒരു എംപിയുടെ തലപൊട്ടി, നിരവധി എംപിമാർക്ക് പരിക്കേറ്റു.
പ്രസിന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട പാര്ഡലമെന്റ് സമ്മേളനമാണ് വൻ അടിയില്‍ കലാശിച്ചത്. മന്ത്രിസഭയക്ക് പാർലമെന്റ് അംഗീകാരം നല്‍കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്നതിനിടെയാണ് സംഭവം.എന്തായാലും ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു ശേഷം പ്രസിന്റ് മുഹമ്മദ് മുയിസുവിന് കണ്ടകശനിയാണെന്നു തന്നെ പറയാം.