IndiaNEWS

ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

ന്യൂഡൽഹി: ഐഎന്‍എ മെട്രോ സ്‌റ്റേഷനില്‍ യുവാവ് ട്രെയിനില്‍ മുന്നില്‍ ചാടി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് 30കാരനായ അജിതേഷ് സിങ് എന്നയാൾ ഓടുന്ന മെട്രോ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് സമൈപൂര്‍ ബദ്‌ലിയിലേക്ക് പോകുന്ന ട്രെയിനിന് മുന്നില്‍ സിങ് ചാടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Back to top button
error: