കൊച്ചി:യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം പുള്ളിയില്‍ വീട്ടില്‍ ദിലീപ് (38) ആണ് മരിച്ചത്.
നെടുമ്ബാശേരി വിമാനത്താവള റോഡിലെ പാലത്തിനു താഴെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കള്‍: വേലായുധൻ, സുമതി. ഭാര്യ ശരണ്യ (ബാങ്ക് ഉദ്യോഗസ്ഥ). മകൻ ആദിശ് (നാലാം ക്ലാസ് വിദ്യാർഥി).