KeralaNEWS

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ കോടികളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

എറണാകുളം: മൂവാറ്റുപുഴയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയല്‍.

മാവേലിക്കര തട്ടാരമ്പലം ഉഷശ്രീയിൽ  സുരേഷ് കുമാറാണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. മൂവാറ്റുപുഴയില്‍ 2017ല്‍ പ്രവർത്തനമാരംഭിച്ചതു മുതല്‍ സ്ഥാപനത്തിന്‍റെ പ്രമോഷൻ ഡയറക്ടായിരുന്നു ഇയാൾ.

 30-ഓളം പേരിൽ നിന്ന് ഓഹരി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചും, വ്യാജരസീതുകള്‍ നിർമിച്ചും, നിർമാണ പ്രവർത്തനങ്ങളുടെ പേരിലുമായി പ്രതി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.തുടർന്ന് സ്ഥാപന ഉടമ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും, 14 ഓളം ഓഹരി ഉടമകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Signature-ad

തട്ടിപ്പുനടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി ക്രൈംബ്രാഞ്ചിന്‍റെ പിടിയിലാകുന്നത്. പ്രതിയെ ഇന്നലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടു.

Back to top button
error: