Month: January 2024
-
Kerala
കൊല്ലത്ത് 22 കാരിയെ പീഡിപ്പിച്ച സ്വകാര്യബസ് കണ്ടക്ടർ പിടിയില്‍
കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന 22 കാരിയെ പീഡിപ്പിച്ച സ്വകാര്യബസ് കണ്ടക്ടർ പിടിയില്‍. മടവൂർ വിളയ്ക്കാട് സ്വദേശി സജീർ (31) ആണ് പിടിയിലായത്. ഇയാള്‍ ജോലിചെയ്യുന്ന ബസിലാണ് ബഡ്സ് സ്കൂള്‍ വിദ്യാർഥിനിയായ പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത്. കുട്ടിയോട് പ്രണയം നടിച്ച് വർക്കല ബീച്ച് കാട്ടിതരാം എന്ന് പ്രലോഭിപ്പിച്ചാണ് പ്രതി പീഡനം നടത്തിയത്. പെണ്‍കുട്ടിയെ ബൈക്കില്‍ വർക്കലയില്‍ എത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് വീട്ടുകാരും ബഡ്സ് സ്കൂള്‍ അധ്യാപകരും അന്വേഷിച്ചപ്പോളാണ് വിവരം പുറത്തറിഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
Read More » -
Kerala
ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മകളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്ക് 88 വർഷം കഠിനതടവ്
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 49കാരനായ പിതാവിന് 88 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മിയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. 2010ല്‍ അതിജീവിത ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.എം. സജിനി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ റസിയ ബംഗാളത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
Kerala
സൈഡ് മിറര്‍ പൊട്ടിയെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിന്റെ റിയര്‍വ്യൂ അഴിച്ചെടുത്ത് ലോറിക്കാര്‍
തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് തട്ടി സൈഡ് മിറർ പൊട്ടിയെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിന്റെ റിയർവ്യൂ അഴിച്ചെടുത്ത് ലോറി ജീവനക്കാർ. ജീവനക്കാർ നോക്കി നില്‍ക്കെയാണ് സംഭവം നടന്നത്.സംഭവത്തില്‍ ബസ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ലോറി ജീവനക്കാർ തന്നെ സംഭവം ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇത് വൈറലാകുകയും ചെയ്തതോടെയാണ് കെഎസ്‌ആർടിസി നടപടിക്കൊരുങ്ങുന്നത്. ലോറി ജീവനക്കാർക്ക് എതിരെ കേസ് കൊടുക്കാനും സാധ്യതയുണ്ട്. വിഷയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇലക്‌ട്രിക് ബസ് വിവാദത്തില്‍ പ്രതിരോധത്തിലായ ഗണേശ് കുമാർ തല്ക്കാലം വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് സൂചന. നിലവില്‍ വിഷയത്തില്‍ നിർദ്ദേശമൊന്നും മന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. വിഷയത്തില്‍ വിശദ അന്വേഷണം നടന്നേക്കും. മൂകാംബിക ബസിലാണ് സംഭവം നടന്നത്. കോട്ടയം മൂകാംബിക റൂട്ടില്‍ ഓടുന്ന സ്വിഫ്റ്റ് സീറ്റർ ബസ് ഉടുപ്പിയില്‍ വെച്ച് ലോറിയുടെ സൈഡ് മിററില്‍ തട്ടിയെന്നും തുടർന്ന് പിന്തുടർന്ന് പിടികൂടിയെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നത്.ലോറിജീവനക്കാർ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാർ ഇത്…
Read More » -
NEWS
ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ.സുനാമിയെ അനുസ്മരിക്കും വിധം വലിയ ഉയരത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുകയായിരുന്നു. രണ്ടര മീറ്ററിലധികം കടല്‍ തിരമാലകള്‍ ഉയർന്നതായാണ് റിപ്പോർട്ട്. ഹയ്യ് ശാത്വിഅ് രണ്ടിന് മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതല്‍ വെള്ളം കയറിയത്. മുൻകരുതലായി ട്രാഫിക് വകുപ്പ് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് താല്‍കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. ചില മേലഖയില്‍ കാലാവസ്ഥ മാറ്റമുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
NEWS
ന്യൂനമര്‍ദ്ദം;ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
മസ്കറ്റ്: ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 10-20 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും മുസന്ദം ഗവർണറേറ്റില്‍ വാദികള്‍ നിറഞ്ഞൊഴുകിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുസന്ദം, ദാഹിറ, തെക്കൻ ശർഖിയ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടല്‍ തീരത്തിന്‍റെ ചില ഭാഗങ്ങളിലും രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം. ബുറൈമി, ദാഹിറ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
NEWS
ഷാർജയിലും ദുബൈയിലും കനത്ത മഴ; യെല്ലോ അലർട്ട്
ഷാർജ: യുഎഇയിലെ ഒന്നിലധികം എമിറേറ്റുകളില്‍ മഴ.ഷാർജയിലും ദുബൈയിലും കനത്ത മഴയാണ് ലഭിച്ചത്. മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ വിവിധ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇന്ന് രാവിലെ, യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിരുന്നു.രാജ്യത്ത് പൊതുവെ മഴ മേഘങ്ങളാല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
Read More » -
Kerala
മമ്മൂട്ടിക്ക് പദ്മ പുരസ്കാരം കിട്ടിയില്ലെന്നല്ല, ഇനിയൊരിക്കലും കിട്ടിയില്ലെന്നും വരും; കാരണം ലളിതം: മന്ത്രി വി മുരളീധരൻ
മമ്മൂട്ടിക്ക് പദ്മ പുരസ്കാരം കിട്ടിയില്ലെന്നല്ല, ഇനിയൊരിക്കലും കിട്ടിയില്ലെന്നും വരുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.കാരണം പത്മ പുരസ്‌കാരം നല്‍കുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വന്നു. ഇപ്പോള്‍ പത്മ ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണ്- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശനെയും അദ്ദേഹം വിമർശിച്ചു. പദ്മ അവാര്‍ഡ് അന്വേഷിച്ച് നടക്കാതെ മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാനാണ് സതീശൻ ശ്രമിക്കേണ്ടതെന്നായിരുന്നു വി മുരളീധരന്റെ വിമർശനം. മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നല്‍കാത്തത് സംബന്ധിച്ച് വിഡി സതീശൻ നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ. ‘വിഡി സതീശൻ പദ്മ അന്വേഷിച്ച് നടക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തില്‍ എന്തെങ്കിലും മറുപടി നിയമസഭയില്‍ പറയിക്കാൻ കഴിയുമോയെന്നാണ് ആദ്യം നോക്കേണ്ടത്. നിയമസഭ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് പദ്മയല്ലല്ലോ, മാസപ്പടിയല്ലേ വിഷയം. 2014 ന് മുൻപുള്ള പദ്മയുടെ രീതികളും അതിന് ശേഷമുള്ള പദ്മ പുരസ്കാര വിതരണ രീതികളും എല്ലാവർക്കും അറിയാം. വളരെ പ്രമുഖരായിട്ടുള്ള നിരവധി പേർ ഉണ്ട്. അങ്ങനെയുള്ളവർക്ക് സമൂഹത്തിന്റെ…
Read More » -
Kerala
പാലക്കാട്ട് 65-കാരിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട്: കോട്ടായിയില്‍ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടി (65)യാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് വേശുക്കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വേശുക്കുട്ടിയും ഭർത്താവ് വേലായുധനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 2 ആണ്‍മക്കള്‍ സമീപത്തുതന്നെ വേറെ വീടുകളിലാണ് താമസം. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം .
Read More » -
Kerala
വയനാട്ടില്‍ കാറിന് നേരെ കാട്ടാന ആക്രമണം; പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍; ഒരാളുടെ നില ഗുരുതരം
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ചേകാടിയിലേക്ക് കാറില്‍ പോകവെ മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ വനപാതയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് യാത്രികര്‍ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു
Read More » -
Kerala
അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി
അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കളിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നു.
Read More »