Month: January 2024

  • Kerala

    പാലക്കാട് ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് വെടിയേറ്റു; 5 പേര്‍ അറസ്റ്റില്‍

    പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

    Read More »
  • Kerala

    എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ വാളറയില്‍ അജ്ഞാത വാഹനമിടിച്ച്‌ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ അജിത് രാജു(21)വാണ് അറസ്റ്റിലായത്. അപകടശേഷം ഇയാള്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ കൊണ്ടുപോകുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ആയിരമേക്കര്‍ പരുത്തിക്കാട്ട് മീരാന്‍ മൗലവിയുടെ മകന്‍ ബാദുഷയാണ് മരിച്ചത്. 25നു രാത്രിയാണ് സംഭവം. കോതമംഗലം എംബിറ്റ്‌സ് കോളജില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്കു വരുംവഴി എതിരെ വന്ന ഓട്ടോ ബൈക്കിലിടിക്കുകയായിരുന്നു. ഹൈവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായത്.

    Read More »
  • Kerala

    ഫോട്ടോകള്‍ അയക്കൂ; സുരേഷ് ഗോപി- നവ്യ നായര്‍ ചിത്രത്തില്‍ ഭാഗമാകാം !

    സുരേഷ് ഗോപി നായകനായി എത്തുന്ന 257മത് ചിത്രമാണ് വരാഹം. ത്രില്ലർ ഗണത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സനല്‍ വി ദേവനാണ്. സുരേഷ് ഗോപിക്കൊപ്പം ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരമുണ്ട്. മെയിൻ കഥാപാത്രങ്ങളുടെ ടീനേജ് പ്രായം അവതരിപ്പിക്കാനായാണ് കാസ്റ്റിംഗ് കാള്‍ വന്നിരിക്കുന്നത്. താല്പര്യമുള്ള പുതുമുഖങ്ങള്‍ മേക്കപ്പില്ലാത്ത ഫോട്ടോകള്‍ അണിയറ പ്രവർത്തകർക്ക് അയക്കണം.  [email protected][email protected] എന്നീ രണ്ട് മെയിലുകളിലും താല്യപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

    Read More »
  • Careers

    കേരളത്തിൽ കേന്ദ്ര സർക്കാർ  ക്ലിനിക്കുകളില്‍ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ നിയമനങ്ങള്‍; തപാല്‍ വഴി അപേക്ഷിക്കാം

    കേരളത്തിലെ എക്‌സ് സര്‍വ്വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS) ക്ലിനിക്കുകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് അവസരം.ആകെ 139 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. എഴുത്ത് പരീക്ഷയുടെയും, നേരിട്ടുള്ള ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തപാല്‍ വഴി ഫെബ്രുവരി 10നുള്ളില്‍ അപേക്ഷിക്കണം. മൊത്തം 139 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍.ഒഴിവുകൾ ഇങ്ങനെയാണ്: മെഡിക്കല്‍ ഓഫീസര്‍- 32, ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്- 6, ഗൈനക്കോളജിസ്റ്റ്- 3, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്- 3, ഡെന്റല്‍ ഓഫീസര്‍- 13, റേഡിയോളജിസ്റ്റ്- 1, ഡെന്റല്‍ ഹൈജീനിസ്റ്റ്- 8, റേഡിയോഗ്രാഫര്‍- 5, ഫിസിയോതെറാപ്പിസ്റ്റ്- 2, ഫാര്‍മസിസ്റ്റ്- 13, നഴ്‌സിങ് അസിസ്റ്റന്റ്- 4, ലാബ് അസിസ്റ്റന്റ്- 6, ലാബ് ടെക്‌നീഷ്യന്‍- 10, ഡ്രൈവര്‍- 7, സ്ത്രീ അറ്റന്‍ഡന്റ്- 10, സഫായിവാല- 10, ചൗക്കിദാര്‍- 6 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി ഓഫീസര്‍- ഇന്‍ചാര്‍ജ് പോളിക്ലിനിക്,…

    Read More »
  • Kerala

    സംസ്ഥാനത്ത് പച്ചക്കറി വില താഴ്ന്നു; അരിക്ക് വിലയേറി

    പത്തനംതിട്ട: കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചിരുന്ന പച്ചക്കറി വില താഴേക്കിറങ്ങിയപ്പോള്‍ സംസ്ഥാനത്ത്  അരി വില  കുതിച്ചു കയറുന്നു. ലഭ്യത ഉയർന്നതും ആഘോഷ ദിവസങ്ങള്‍ കഴിഞ്ഞതുമാണ് പച്ചക്കറി വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.എട്ട് മുതല്‍ 25രൂപ വരെയാണ് കിലോയ്ക്ക് വില കുറഞ്ഞത്. ഈ 15ന് മുമ്ബ് 60 രൂപയായിരുന്ന വെണ്ടയ്ക്കായ്ക്ക് നിലവില്‍ 40 രൂപയാണ് വില. സവാളയാണ് വിലക്കുറവില്‍ മുന്നില്‍. കിലോയ്ക്ക് 35 രൂപയാണ്. തക്കാളി വില 40 രൂപയിലേയ്ക്ക് താഴ്ന്നു.വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകള്‍ക്കും ആവശ്യക്കാരേറി. അതേസമയം അരിയുടെ വിലയില്‍ എട്ട് രൂപ വരെയാണ് കിലോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ജയ അരി കിലോയ്ക്ക് 48നും 52നും ഇടയിലാണ് ചില്ലറ വില. മട്ട അരി 47 നും 50നും ഇടയിലും. ജില്ലയില്‍ കൂടുതലായും ജയ അരിയാണ് ഉപയോഗിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

    Read More »
  • Kerala

    പ്രണയബന്ധം തകര്‍ന്നു; സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന യുവാവ് ആത്മഹത്യ ചെയ്തു

    മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടശേഷം യുവാവിനെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാർപൊയില്‍ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദ് (23) ആണ് മരിച്ചത്. പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് അതില്‍ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്ബൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോള്‍ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസില്‍ ജാസിദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
  • Social Media

    കൊച്ചി ഇന്ത്യയിൽ വേറിട്ടതാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !

    കേരളത്തിലെ ഏറ്റവും വലിയ സിറ്റി മെട്രോ റെയിൽ ഉള്ള ഏക നഗരം മലയാള സിനിമയുടെ ആസ്ഥാനം വാട്ടർ മെട്രോ ഉള്ള നഗരം വേൾഡ് ട്രേഡ് സെൻ്റർ ഉള്ള ഏക സിറ്റി ലണ്ടനിലേക്കും വിയറ്റ്നാമിലേക്കും വരെ നേരിട്ട് ഫ്ലൈറ്റ് സർവീസുള്ള നഗരം കേരളത്തിൻ്റെ ജുഡിഷ്യൽ , റീട്ടെയിൽ , ഫാഷൻ തലസ്ഥാനം ബഹു.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന നഗരം ഇന്ത്യൻ നേവിയുടെ ദക്ഷിണമേഖലാ ആസ്ഥാനം NIA യുടെ ദക്ഷിണേന്ത്യൻ ആസ്ഥാനം ED , CBI , INCOME TAX, NARCOTICS CONTROL BUREAU , CUSTOMS എന്നിവയുടെയെല്ലാം കേരളത്തിലെ സോണൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറ്റി PORSCHE, DUCATI, LEXUS, MINI, JAGUAR, LAND ROVER, INDIAN MOTORCYCLES, VOLVO പോലെയുള്ള ലോകോത്തര ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഒരേയൊരു നഗരം GRAND HYATT, MARRIOTT, HOLIDAY INN, NOVOTEL, FOUR POINTS BY SHERATON, RAMADA, LE MERIDIEN, CROWNE PLAZA…

    Read More »
  • NEWS

    മൊണാലിസേ നിന്റെ ചിരി! സൂപ്പ് ആക്രമണത്തിലും മായാതെ വിശ്വസുന്ദരിയുടെ പുഞ്ചിരി

    പാരിസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ പെയിന്റിംഗിലേക്ക് മത്തങ്ങ സൂപ്പ് എറിഞ്ഞ് പ്രതിഷേധം.16 ാം നൂറ്റാണ്ടില്‍ വരച്ച ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരീസിലെ ല്യൂവര്‍ മ്യൂസിയത്തില്‍ ഇന്നലെയാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാല്‍ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ സാഹചര്യത്തിനുമായി ഫ്രഞ്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കലയേക്കാള്‍ പ്രാധാന്യം അതിനാണെന്നും ‘ഫുഡ് കൗണ്ടര്‍അറ്റാക്ക്’ എന്ന സംഘടനയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

    Read More »
  • Crime

    ‘കൈവിട്ടാല്‍’ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; കാസര്‍കോട്ട് വിഷം കഴിച്ച 16കാരി മരിച്ചു

    കാസര്‍കോട്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അന്‍വറും ബദിയടുക്ക സ്വദേശിയായ പതിനാറുകാരിയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്‍മാറി. കഴിഞ്ഞ ദിവസം സ്‌കൂള്‍വിട്ടു വരുന്ന വഴി പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ അന്‍വര്‍, ബന്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെയും ബെംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍വറിന്റെ കൂട്ടാളികളായ രണ്ടു പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

    Read More »
  • Kerala

    മരുന്ന് ക്ഷാമം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയില്‍ ഉന്നയിച്ച് പ്രതിക്ഷം. ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 81 ശതമാനം മരുന്ന് പോലും ഈ കാലയളവില്‍ ആശുപത്രികളില്‍ എത്തിയില്ല.മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. മരുന്ന് കമ്പനിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയല്ല ആരോഗ്യമന്ത്രി പറയുന്നതെന്ന് സതീശന്‍ ആരോപിച്ചു. കേരളത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നല്‍കി. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട മരുന്നുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്ള മരുന്ന് ആശുപത്രിയില്‍ ഇല്ലെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ അത് പരിശോധിക്കാം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട് .പ്രതിപക്ഷം ഇങ്ങനെ പറയുന്നത് ദുഃഖകരമാണെന്നും മരുന്ന് ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

    Read More »
Back to top button
error: