KeralaNEWS

സംസ്ഥാനത്ത് പച്ചക്കറി വില താഴ്ന്നു; അരിക്ക് വിലയേറി

പത്തനംതിട്ട: കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചിരുന്ന പച്ചക്കറി വില താഴേക്കിറങ്ങിയപ്പോള്‍ സംസ്ഥാനത്ത്  അരി വില  കുതിച്ചു കയറുന്നു.

ലഭ്യത ഉയർന്നതും ആഘോഷ ദിവസങ്ങള്‍ കഴിഞ്ഞതുമാണ് പച്ചക്കറി വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.എട്ട് മുതല്‍ 25രൂപ വരെയാണ് കിലോയ്ക്ക് വില കുറഞ്ഞത്.

ഈ 15ന് മുമ്ബ് 60 രൂപയായിരുന്ന വെണ്ടയ്ക്കായ്ക്ക് നിലവില്‍ 40 രൂപയാണ് വില. സവാളയാണ് വിലക്കുറവില്‍ മുന്നില്‍. കിലോയ്ക്ക് 35 രൂപയാണ്. തക്കാളി വില 40 രൂപയിലേയ്ക്ക് താഴ്ന്നു.വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകള്‍ക്കും ആവശ്യക്കാരേറി.

Signature-ad

അതേസമയം അരിയുടെ വിലയില്‍ എട്ട് രൂപ വരെയാണ് കിലോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ജയ അരി കിലോയ്ക്ക് 48നും 52നും ഇടയിലാണ് ചില്ലറ വില. മട്ട അരി 47 നും 50നും ഇടയിലും. ജില്ലയില്‍ കൂടുതലായും ജയ അരിയാണ് ഉപയോഗിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

Back to top button
error: