Month: January 2024

  • Social Media

    കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  

    റാന്നി: കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി  ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  ആയിട്ടാകും സർവീസ് നടത്തുക.ഡീലക്സ് ബസിന് സ്റ്റോപ്പ് കുറവായതിനാൽ രാത്രി യാത്രക്കാരടക്കം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മാറ്റം. റൂട്ട് :റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , പൊന്‍കുന്നം , പാലാ , കൂത്താട്ടുകുളം , രാമപുരം , മൂവാറ്റുപുഴ , പെരുമ്പാവൂര്‍ , അങ്കമാലി , ചാലക്കുടി , തൃശൂര്‍ , ഇടപ്പാള്‍ , കോഴിക്കോട് , താമരശ്ശേരി , വൈത്തിരി , കല്‍പ്പറ്റ , മാനന്തവാടി , കാട്ടിക്കുളം ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം = 5 pm ■ Pathanamthitta :- 5 pm ■ റാന്നി :- 5:30 pm ■ Ranni :- 5:30 pm ■ എരുമേലി :- 6 pm ■ Erumely :- 6 pm ■ കാഞ്ഞിരപ്പളളി :- 6:25 pm ■ Kanjirapally…

    Read More »
  • India

    രാജ്യസഭാ തെരഞ്ഞെടുപ്പ് ഫ്രെബ്രുവരി 27ന്

    ന്യൂഡൽഹി: പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. ആന്ധ്രാപ്രദേശില്‍ മൂന്ന്, ബിഹാര്‍ ആറ്, ഛത്തീസ്ഗഡ് ഒന്ന്, ഗുജറാത്ത് നാല്, ഹരിയാന ഒന്ന്, ഹിമാചല്‍പ്രദേശ് ഒന്ന്, കര്‍ണാടക നാല്, മധ്യപ്രദേശ് അഞ്ച്, മഹാരാഷ്ട്ര ആറ്, തെലങ്കാന മൂന്ന്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ് ഒന്ന്, പശ്ചിമബംഗാള്‍ അഞ്ച്, ഒഡീഷ മൂന്ന്, രാജസ്ഥാന്‍ അഞ്ച് എന്നീ  രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

    Read More »
  • Crime

    യു.എസില്‍ യാചകന്റെ ചുറ്റിക ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

    അറ്റ്‌ലാന്റ(ജോര്‍ജിയ): യു.എസില്‍ യാചകന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ബിടെക് പൂര്‍ത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്‌നി എന്ന ഇന്ത്യന്‍ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16 നാണ് സംഭവം. യുഎസിലെ ജോര്‍ജിയയില്‍ ഒരു കടയില്‍ വിവേക് പാര്‍ട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്. വിവേകിന്റെ തലയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അമ്പതോളം തവണ അയാള്‍ ആഞ്ഞടിക്കുകയായിരുന്നു. വിവേക് തല്‍ക്ഷണം മരണപ്പെട്ടു. വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാര്‍ട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയിരുന്നത്. ”അയാള്‍ ഞങ്ങളോട് ചിപ്‌സും കോക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങള്‍ അയാള്‍ക്ക് വെള്ളമുള്‍പ്പടെ എല്ലാം നല്‍കി. പിന്നീട് അയാള്‍ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയില്‍ പുതപ്പില്ലാത്തതിനാല്‍ ജാക്കറ്റ് ആണ് നല്‍കിയത്. പുറത്ത് തണുപ്പായതിനാല്‍ അയാള്‍ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടുമില്ല.” വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു…

    Read More »
  • Business

    സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

    രണ്ട് തരത്തില്‍ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്‌ട്രിക് സ്കൂട്ടറായും ഇലക്‌ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം.ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും. ത്രീവീലറായും ടൂവീലറായും കൊണ്ടുനടക്കാവുന്ന ഈ വാഹനം കാർഗോ അല്ലെങ്കില്‍ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്‌ക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്ബനി പറയുന്നത്. ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നും കമ്ബനി അവകാശപ്പെട്ടു.സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്‌ക്ക് രണ്ട് വാഹനങ്ങള്‍ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിള്‍” എന്നാണ് വിളിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്ബോള്‍ തന്നെ ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറ്റാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പില്‍ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന്…

    Read More »
  • LIFE

    മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നത് വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവര്‍ക്കായി

    കോട്ടയം: തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അലപ്പോ ആര്‍ച്ച് ബിഷപ്പ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപോലീത്തായുടെയും മധ്യപൂര്‍വദേശത്തെ (Middle East Countries) വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സഭാ മക്കളുടെയും ഓര്‍മയ്ക്കായിട്ടാണ് തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നതെന്ന് യാക്കോബായ സഭയുടെ സന്യാസപ്രസ്ഥാനങ്ങളുടെ അധിപന്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്. എന്തെല്ലാം നഷ്ടപ്പെട്ടാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലുള്ള വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കുവാന്‍ ആഗ്രഹിച്ച മലങ്കരയിലെ സഭാ മക്കളുടെയും വൈദികരുടെയും നേതൃത്വത്തില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ ആരംഭിച്ച അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന്‍ (എഇഎം) ട്രസ്റ്റിന്റെ ആദ്യ സംരംഭമാണ് മോര്‍ അന്തോണിയോസ് മൊണാസ്ട്രി. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ എക്കാലവും നിലനില്‍ക്കുവാന്‍ തക്കവണ്ണമാണ് ഈ പ്രസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ് പറഞ്ഞു. തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി…

    Read More »
  • India

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ നിതീഷൊക്കെ എന്ത്,അധികാരത്തിനായി ഇതുവരെ കാലുമാറിയത് അഞ്ച് പാർട്ടികളിൽ നിന്ന് 

    തിരുവനന്തപുരം: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് വീണ്ടും എന്‍ഡിഎയിലെത്തിയത് രാജ്യമെങ്ങും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷിന്റെ കാലുമാറ്റം ഇന്ത്യ മുന്നണികളുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണ്. ഇതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്താനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തു. ധാര്‍മികതയോ മൂല്യങ്ങളോ ഇല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഉത്തരേന്ത്യയിലെന്ന് പൊതുവെ പറയാറുണ്ട്. പണത്തോടുള്ള ആര്‍ത്തിയും അധികാരവുമാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരേയും ആകര്‍ഷിക്കുന്നത്. കോടികളെറിഞ്ഞാല്‍ കിട്ടാത്ത നേതാക്കളില്ലെന്നതാണ് ഉത്തരേന്ത്യയിലെ സ്ഥിതി. ഉത്തരേന്ത്യയില്‍ മാത്രമല്ല കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ഇത് ഇന്ന് അപൂര്‍വ കാഴ്ചയല്ല. നിതീഷ് കുമാറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തിന്റെ നൈതികത അവിടെയുള്ള ജനങ്ങള്‍ ചോദ്യം ചെയ്യാത്തതും അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കാത്തതും അവര്‍ ഇത് ശീലമാക്കിയതുകൊണ്ടാണ്. തങ്ങളുടെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഇതില്‍ക്കൂടുതല്‍ അവര്‍ പ്രതീക്ഷിക്കുന്നില്ല. വിദ്യാഭ്യാസത്തിലും സാമ്ബത്തിക നിലവാരത്തിലും ഏറെ താഴേക്കിടയിലുള്ള സാധാരണക്കാർക്ക് ഇതൊരിക്കലുമൊരു വിഷയവുമല്ല. അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

    Read More »
  • Kerala

    പാലക്കാട്-അയോധ്യ സ്പെഷ്യല്‍ ട്രെയിൻ നാളെ, കുറഞ്ഞ ചെലവില്‍ രാമക്ഷേത്രം കണ്ടുമടങ്ങാം

    പാലക്കാട്: പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുറപ്പെടും. ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 7.10ന് പാലക്കാട് ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിൻ പുറപ്പെടുന്നത്. 3300 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടെ,  തുടങ്ങിയ സ്ഥലങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, പാലക്കാട് – അയോധ്യ റൂട്ടില്‍ ഫെബ്രുവരി 2, 8,23, 18,23,28 എന്നീ തിയതികളിലും തിരികെ അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലക്കാടിന് ഫെബ്രുവരി 2, 9, 14, 19, 24,29, മാർച്ച്‌ 4 എന്നീതിയതികളിലും ട്രെയിൻ സർവീസ് നടത്തും. അതേസമയം തിരുവനന്തപുരത്ത് നിന്നും അയോധ്യയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തും. ഫെബ്രുവരി 22 വ്യാഴാഴ്ച പുറപ്പെടുന്ന ട്രെയിനിന് വർക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവാ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

    Read More »
  • Crime

    ഭാര്യയെപ്പേടിച്ച് എട്ടു വര്‍ഷത്തെ പ്രണയത്തിന് സുല്ലിട്ടു; 51 കാരനെതിരേ 40 കാരി കാമുകിയുടെ ആസിഡ് ആക്രമണം

    അഹമ്മദാബാദ്: ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51 കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാല്‍പ്പതുകാരിയായ കാമുകി അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മയും ജുഹാന്‍പുര സ്വദേശിനിയുമായ മെഹ്‌സാബിന്‍ ചുവാരയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. എട്ടു വര്‍ഷം നീണ്ട പ്രണയ ബന്ധത്തില്‍നിന്ന് രാകേഷ് പിന്‍മാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി. മുന്‍പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്‌സാബിന്‍. യാത്രയ്ക്കിടെയുള്ള പരിചയം വളര്‍ന്ന് പ്രണയത്തിലെത്തുകയായിരുന്നു. ഈ ബന്ധം എട്ടു വര്‍ഷത്തോളം നീണ്ടു. ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് രാകേഷിന്റെ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ രാകേഷ് തീരുമാനിച്ചു. ഇതില്‍ കുപിതയായ മെഹ്‌സാബിന്‍ രാകേഷിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് രാകേഷ് ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് മെഹ്‌സാബിന്‍ അവിടെയെത്തി. ബന്ധം പിരിയാനുള്ള രാകേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മെഹ്‌സാബിന്‍ അവിടെവച്ച് വഴക്കിട്ടു.…

    Read More »
  • India

    ഏഴ് ദിവസത്തിനകം സി.എ.എ. നടപ്പാക്കും; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

    കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി (സി.എ.എ.) ഏഴ് ദിവസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി വന്‍ പ്രഖ്യാപനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഏഴ് ദിവസത്തിനകം സി.എ.എ. നടപ്പാക്കും. ഇത് എന്റെ ഗ്യാരന്റിയാണ്. പശ്ചിമ ബംഗാളില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും സി.എ.എ ഒരാഴ്ചയ്ക്കകം പ്രാബല്യത്തില്‍വരും – കേന്ദ്രമന്ത്രി പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, പാഴ്സി, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി. 2019 ഡിസംബറില്‍ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. സി.എ.എ. രാജ്യത്ത് നടപ്പാക്കുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പശ്ചിമ…

    Read More »
  • Kerala

    അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം മെഡി. കോളജ് യൂറോളജി വിഭാഗം മേധാവിക്ക് സസ്പെന്‍ഷന്‍

    കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2013 മുതല്‍ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

    Read More »
Back to top button
error: