KeralaNEWS

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ വാളറയില്‍ അജ്ഞാത വാഹനമിടിച്ച്‌ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ അജിത് രാജു(21)വാണ് അറസ്റ്റിലായത്.
അപകടശേഷം ഇയാള്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ കൊണ്ടുപോകുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

Signature-ad

ആയിരമേക്കര്‍ പരുത്തിക്കാട്ട് മീരാന്‍ മൗലവിയുടെ മകന്‍ ബാദുഷയാണ് മരിച്ചത്. 25നു രാത്രിയാണ് സംഭവം. കോതമംഗലം എംബിറ്റ്‌സ് കോളജില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്കു വരുംവഴി എതിരെ വന്ന ഓട്ടോ ബൈക്കിലിടിക്കുകയായിരുന്നു. ഹൈവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായത്.

Back to top button
error: