KeralaNEWS

പ്രണയബന്ധം തകര്‍ന്നു; സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടശേഷം യുവാവിനെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാർപൊയില്‍ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദ് (23) ആണ് മരിച്ചത്.

പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Signature-ad

28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് അതില്‍ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്ബൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഇത് ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോള്‍ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസില്‍ ജാസിദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Back to top button
error: