Month: January 2024
-
Movie
ജയറാമിന്റെ എക്കാലത്തെയും വൻ ഹിറ്റ്: നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’
ജയറാം നായകനായെത്തിയ ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി. ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ‘തക്ഷകൻ’ പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ ഏവർക്കും സുപരിചിതമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ.…
Read More » -
India
ദേശീയപാത വികസനത്തിൽ കേരളം നമ്പര്‍ വൺ, സംസ്ഥാനം ചെലവഴിച്ചത് 5,580 കോടി; ഗുജറാത്തും മധ്യപ്രദേശും തുക ചെലവഴിച്ചിട്ടില്ല: കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ 1. കേരളം ദേശീയപാത വികസനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം. അഞ്ച് വര്‍ഷത്തിനിടെ ഭൂമി ഏറ്റെടുക്കാനായി 5,580 കോടി രൂപയാണ് സംസ്ഥാനം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നേരിടുമ്പോഴും വികസനത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ചെലവഴിച്ചതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് കേരളം ചെലവിട്ടത്. കേരളത്തിന് പിന്നില്‍ ഹരിയാനയാണ്. 3,114 കോടിയാണ് ഹരിയാന ചെലവഴിച്ചത്. ഉത്തര്‍പ്രദേശ് (2301 കോടി), ബീഹാര്‍ (733 ), ദില്ലി (654), കര്‍ണാടക (276), തമിഴ്നാട് (235) തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഭൂമിയേറ്റെടുക്കുന്നതിന് കേരളം 5,580 കോടി ചെലവാക്കിയപ്പോള്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തുക ചെലവഴിച്ചിട്ടില്ല. അതേസമയം, ദേശീയപാത വികസനത്തിനു ഭൂമിയേറ്റെടുക്കാന്‍ 5 വര്‍ഷത്തിനിടയില്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) കൂടുതല്‍ തുക ചെലവഴിച്ചത് മഹാരാഷ്ട്രയിലാണ്-…
Read More » -
Kerala
അടീം കൊണ്ടു, പുളിം കുടിച്ചു , കരോം അടച്ചു: പ്രതിപക്ഷ നേതാവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ‘ഇത് പബ്ലിക്ക് ഇന്റട്രസ്റ്റല്ല, പബ്ലിസിറ്റി ഇന്റട്രസ്റ്റ്
കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ നിരീക്ഷണം അനുചിതമായിപ്പോയി എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ ഇരിക്കുന്നയാള്‍ ഭാവിയിലെങ്കിലും ഇത്തരത്തില്‍ പരാമര്‍ശം നടത്താതിരിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്ക് പിന്നില്‍ പബ്ലിക്ക് ഇന്റട്രസ്റ്റല്ല, പബ്ലിസിറ്റി ഇന്റട്രസ്റ്റാണെന്ന് കോടതി വിമര്‍ശിച്ചു. ഇതില്‍ പൊതുതാത്പര്യം എന്താണെന്ന് കോടതി ചോദിച്ചു കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത് ലോകായുക്തയിലാണ്. എന്നാല്‍ ലോകായുക്തയില്‍ സമീപിച്ചതുകൊണ്ട് കാര്യമില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ഈ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യത്തോട് കോടതിയും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടു. എഐ കാമറ ഇടപാടിനെതിരെ നല്‍കിയ ഹര്‍ജി കെ ഫോണ്‍ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി…
Read More » -
India
യുവതികളുമായി വീഡിയോ കോളിനോ അശ്ലീല സംഭാഷണത്തിനോ താല്പര്യമുണ്ടോ…? മൊബൈൽ നമ്പരുകൾ റെഡി, തമിഴ്നാട് കേന്ദ്രീകരിച്ച ഗൂഡസംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
അശ്ലീല ചാറ്റിന്റെ മറവിൽ സ്ത്രീകളുടെ മൊബൈൽ ഫോൺ നമ്പർ വിൽപന നടത്തി പണം തട്ടുന്ന സംഘത്തിന്റെ പ്രവർത്തനം തമിഴ്നാട് കേന്ദ്രീകരിച്ച് സജീവം. പെൺകുട്ടികളുമായി അശ്ലീലം സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മൊബൈൽ നമ്പരുകൾ നൽകാമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് പുതിയ തട്ടിപ്പ്. അശ്ലീല ചാറ്റിന് തയ്യാറുള്ള വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ നമ്പരുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഗൂഗിൾ പേ വഴി പണം അയച്ചാൽ നമ്പർ നൽകാമെന്നുമാണ് പരസ്യം. ഇത്തരത്തിൽ നമ്പറുകൾ കൈമാറുന്നതിന് 300 മുതൽ 600 രൂപ വരെയാണത്രേ ഈടാക്കുന്നത്. സ്ത്രീകളുടെ ഫോട്ടോയും വയസും പരസ്യത്തിനൊപ്പം ചേർത്താണ് ഇര പിടുത്തം. പ്രായ പരിധി കണക്കാക്കിയാണ് നമ്പറുകളുടെ വില നിശ്ചയിക്കുന്നത്. സ്ത്രീകൾ തനിച്ച് നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെ പരസ്യ ബോർഡുകളിൽ നിന്നും സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവരുടെയും മൊബൈൽ നമ്പരുകൾ കൈവശപ്പെടുത്തിയാണ് വില്പന നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇങ്ങനെ കൈക്കലക്കുന്ന നമ്പരുകളിലേക്ക് ആദ്യം സൗഹൃദപരമായി സംസാരിച്ച് സ്ത്രീകളെ കെണിയിൽ…
Read More » -
India
”മോദി പ്രതിഷ്ഠ നടത്തുമ്പോള്‍ തങ്ങള്‍ പുറത്തിരുന്ന് കയ്യടിക്കുകയാണോ? അയോധ്യയിലെ പ്രാണപ്രതിഷ്ഠ പാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ച്”
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി പുരി ശങ്കരാചാര്യ. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു. ”ശങ്കരാചാര്യന്‍മാര്‍ അവരുടേതായ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. ഇത് അഹങ്കാരത്തിന്റെ പ്രശ്നമല്ല. പ്രധാനമന്ത്രി രാമവിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ ഞങ്ങള്‍ പുറത്തിരുന്ന് കയ്യടിക്കണമെന്നാണോ പറയുന്നത്? മതേതര സര്‍ക്കാര്‍ എന്നതുകൊണ്ട് പാരമ്പര്യം മായ്ച്ചുകളയുന്നവര്‍ എന്നല്ല അര്‍ഥമാക്കുന്നത്”-പുരി ശങ്കരാചാര്യ പറഞ്ഞു. ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്‍മാരും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പണിപൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ പങ്കെടുക്കാത്തത്. ശങ്കരാചാര്യന്‍മാര്‍ പങ്കെടുക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. രാമക്ഷേത്രത്തിലെ ചടങ്ങിന് നമ്മുടെ നാല് ശങ്കരാചാര്യന്‍മാരും ഇല്ലെങ്കില്‍ പങ്കെടുക്കുന്നതിന് അത്ര പ്രാധാന്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു.
Read More » -
Kerala
തൃശൂരില്‍ ടിഎന്‍ പ്രതാപനെ ജയിപ്പിക്കണം; ചുവരെഴുത്ത് മായ്ക്കാന്‍ നിര്‍ദേശം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്റെ പേരിലെഴുതിയ ചുവരെഴുത്ത് മായ്പിച്ച് ടിഎന്‍ പ്രതാപന്‍ എംപി. തൃശൂര്‍ വെങ്കിടങ്ങിലാണ് ടിഎന്‍ പ്രതാപനെ വിജയപ്പിക്കണമെന്ന രീതിയില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചിഹ്നം മാത്രം വരയ്ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ പ്രതാപന്‍ പ്രവര്‍ത്തകരെക്കൊണ്ട് മായ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ, സ്ഥാനാര്‍ഥികളുടെ പേര് എഴുതാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയതായും പ്രതാപന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിറ്റിങ് എംപിയെ വിജയിപ്പിക്കാനായി ചുവരെഴുത്ത് നടത്തിയത്. ജില്ലയില്‍ പ്രചാരണം തുടങ്ങാന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസിനെ വിജയിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുകയെന്നഴുതി ചിഹ്നം വരയ്ക്കാനും സ്ഥാനാര്‍ഥിയുടെ പേര് ഒഴിച്ചിടാനുമായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
Read More » -
Crime
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമം: 21 ലക്ഷം രൂപ കത്തിനശിച്ചു
മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തു പണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാല്‍കൃത ബാങ്കിന്റെ എടിഎം മെഷീനാണു കത്തിയത്. ജനുവരി 13 ന് പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണു സംഭവം. ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കയറിയ അജ്ഞാതര്‍ എടിഎം തുറക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിക്കുകയായിരുന്നു. ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. എടിഎമ്മിനുള്ളിലെ ഭാഗങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും മെഷീന്‍ നശിക്കുകയും ചെയ്തു. 21,11,800 ലക്ഷത്തോളം രൂപയാണു ചാരമായത്. പൊലീസ് സംഭവത്തില്‍ കേസെടുത്തു.
Read More » -
Kerala
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റിലേക്ക് മാര്‍ച്ച് എത്തുന്നതിന് മുന്‍പുതന്നെ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീ സ് ലാത്തിവീശി; ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്കു പരുക്കേറ്റു. വനിതാ പ്രവര്‍ത്തകര്‍ക്കും ലാത്തിക്ക് തലക്കടിയേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തലയ്ക്ക് പരുക്കേറ്റ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകര്‍ക്കു പൊലീസ് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്…
Read More » -
Crime
വഴിയില്‍ ചോരവാര്‍ന്ന് ബിസിനസുകാരന് ദാരുണാന്ത്യം; രക്ഷിക്കാതെ പണം തട്ടി യുവാക്കള്‍
ലഖ്‌നൗ: അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ ചോരവാര്‍ന്നു കിടന്നയാളെ രക്ഷിക്കാതെ ബാഗിലുണ്ടായിരുന്ന പണം തട്ടി യുവാക്കള്‍. ചോരവാര്‍ന്ന് യുവാവ് മരിച്ചതിന് പിന്നാലെ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപര്‍വത് സ്വദേശികളായ ആകാശ്, പ്രവീണ്‍, രാകേഷ് എന്നിവരെയാണ് അറസ്റ് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ദേശീയപാത 19ല്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ട്രക്ക് മറ്റ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിസിനസുകാരനായ ധര്‍മേന്ദ്ര ഗുപ്ത (46) ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ബൈക്കില്‍ ഇതുവഴി കടന്നു പോയത്. ധര്‍മേന്ദ്ര ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടിട്ടും ഇവര്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ബാഗിലുണ്ടായിരുന്ന പണം കവര്‍ന്ന് രക്ഷപെട്ടു. സംഭവസമയം ഏതാനും നാട്ടുകാരും അവിടെയുണ്ടായിരുന്നു. ധര്‍മേന്ദ്രയുടെ ബാഗിലുള്ള പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പണം പൊലീസിലേല്‍പ്പിക്കാമെന്ന് പറഞ്ഞാണ് യുവാക്കള്‍ ഇവര്‍ക്കിടയില്‍ നിന്ന് കടന്നത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പരിക്കേറ്റവരെ അടുത്തുള്ള എസ്എസ്…
Read More » -
Kerala
വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിൽ സലിം മണ്ണേൽ കൊല്ലപ്പെട്ട കേസ്, പ്രതികൾ എസ്.ഡി.പി.ഐ ക്രിമിനൽ സംഘമെന്ന് എം വി ഗോവിന്ദൻ; 4 പേർ അറസ്റ്റില്‍
കൊല്ലം തൊടിയൂരിൽ വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജമാ അത്ത് പ്രസിഡന്റുമായ സലിം മണ്ണേൽ കൊല്ലപ്പെടാനിടയായ കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട, എത്തിരത്തില്‍ തെക്കതില്‍ പള്ളിശേരിക്കല്‍ ഫൈസല്‍ (35), ഇയാളുടെ സഹോദരന്‍ മുസ്സമ്മല്‍ (25), തേവലക്കര, പാലക്കല്‍ മുഹമ്മദ് ഷാ (27), ഫാത്തിമ ഹൗസില്‍ യൂസഫ് (58) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിലെ സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഒത്തുകൂടി. തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ ബന്ധുക്കളായ 15 ഓളം പേർ ചർച്ച നടക്കുന്ന ഓഫീസിലേക്ക് ഇരച്ചു കയറി. യാതൊരു പ്രകോപനവുമില്ലാതെ ഇവർ കൂട്ടംകൂടി ജമാഅത്ത് പ്രസിഡന്റ് സലിം മണ്ണേലിനെ മർദ്ദിക്കുകയായിരുന്നു. പരിക്കുകളോടെ ഇദ്ദേഹത്തെ കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …
Read More »