Movie

ജയറാമിന്റെ എക്കാലത്തെയും വൻ ഹിറ്റ്: നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’

   ജയറാം നായകനായെത്തിയ ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് ക‌ലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി.

ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക.

ക്ഷകൻ’ പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ ഏവർക്കും  സുപരിചിതമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ. അഞ്ചാം പാതിരയുടെ വൻ വിജയത്തിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധായകനെന്ന നിലക്ക് തിരിച്ചു വരവ് നടത്തുന്ന സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമായ ‘ഓസ്‌ലറി’ ന് തക്ഷകന്റെ കഥയോളം സാമ്യമുണ്ട്.

2 വർഷത്തെ ഇടവേളക്ക് ശേഷമുള്ള ജയറാമിന്റെ നായക വേഷം, ഒരിടവേളക്ക് ശേഷം ജയറാം ചെയ്യുന്ന പൊലീസ് വേഷം, കഥയിലെ നിഗൂഢത, സർപ്രൈസ് അതിഥി താരം  എന്നിങ്ങനെയുള്ള ചേരുവകളെല്ലാം ഇഴചേർന്ന, ആകർഷകമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രം പതിവ് മിഥുൻ മാനുവൽ ചിത്രം പോലെ തന്നെ പകയും പ്രതികാരവുമാണ് ലക്ഷ്യം വെക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിലെ നായകൻ എസി.പി എബ്രഹാം ഓസ്‌ലർ തന്നെയാണ്. മൂന്നാറിലെ റിസോര്‍ട്ടില്‍ ഭാര്യയേയും മകളേയും കൂട്ടി രണ്ടു ദിവസത്തെ അവധി ചെലവഴിക്കാനെത്തുന്ന തൊഴിൽ വൈദ്ധഗ്ധ്യമുള്ളവനും, കൂർമ്മ ബുദ്ധിക്കാരനുമായ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്രഹാം ഓസ്‌ലറിലൂടെ തുടങ്ങുന്ന സിനിമ തക്ഷകന്റെ കഥയിലൂടെ തന്നെയാണ് പ്രേക്ഷകരുമായി സംവദിക്കുന്നത്. തന്റെ മകൾക്ക് തക്ഷകന്റെ കഥ പറഞ്ഞു കൊടുക്കുന്ന ഓസ്‌ലർക്ക് ആ രാത്രിയിൽ അയാളുടെ ഭാര്യയും മകളും നഷ്ടപ്പെടുന്നു.

ജീവിതത്തില്‍ അത്രവലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസർ  ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം.

കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.

ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ‘എബ്രഹാം ഓസ്‌ലർ’ നിർമിച്ചിരിക്കുന്നത്.

Back to top button
error: