Month: January 2024
-
LIFE
മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്
കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകള്‍…
Read More » -
LIFE
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം- കെഎല്‍എഫ് ചര്‍ച്ച
കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍…
Read More » -
NEWS
ലോക്കോ പൈലറ്റ് ആകണമെന്ന് ബാല്യത്തിലേ സ്വപ്നം കണ്ടു, സഫലമായത് അങ്ങ് ലണ്ടനില്‍; കാഞ്ഞങ്ങാട്ടുകാരന്‍ ജാഷിറിന്റെ ജീവിതം ഏവർക്കും പ്രചോദനം
എംബിഎ പഠിച്ച് മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആകണമെന്ന മോഹം മനസില്‍ സൂക്ഷിച്ച കാഞ്ഞങ്ങാട് കല്ലുരാവി സ്വദേശിയായ ജാഷിറിന്റെ ആ സ്വപ്നം സ്ഥലമായത് അങ്ങ് ലണ്ടനില്‍ വെച്ച്. കാഞ്ഞങ്ങാട് സൗത്ത് സ്‌ക്കൂളിലെ പഠനകാലത്ത് റെയില്‍പാത മുറിച്ചുകടന്നാണ് ജാഷിര്‍ സ്‌കൂളിലേക്ക് പോയിരുന്നത്. അന്ന് കൂകിപ്പായുന്ന ട്രെയിന്‍ ജാഷിറിന് കൗതുകമായിരുന്നു. അതിന്റെ ഡ്രൈവറാകണമെന്ന മോഹം തുടങ്ങിയത് അന്നു മുതല്‍ക്കാണ്. സാധാരണ സർക്കാർ സ്‌ക്കൂളിൽ പഠിച്ച ജാഷിർ തുടർപഠനത്തിന്റെ ഭാഗമായി 2012 ലാണ് ലണ്ടനിലെത്തിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ നേടിയ ജാഷിര്‍ തന്റെ മോഹവുമായി മുന്നോട്ടുപോകുകയും 34-ാം വയസില്‍ ലോക്കോ പൈലറ്റ് ആയി ലണ്ടനില്‍ ജോലിക്ക് കയറുകയും ചെയ്തു. 2015ല്‍ ലണ്ടനില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ലണ്ടന്‍ ബ്രിഡ്ജിലാണ് ട്രെയിൻ ഡിസ്പാച്ചറായി ജോലിക്ക് കയറിയത്. പിന്നീട് ഒരു വർഷത്തിന് ശേഷം 2016 ൽ വിക്ടോറിയ സ്റ്റേഷനിലേക്ക് മാറ്റം കിട്ടുകയും 2020 ൽ ടീം ലീഡറായി പ്രമോഷൻ ലഭിക്കുകയും…
Read More » -
India
എന്‍ വഴി തനി വഴി! ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി. കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്നാണ് മായാവതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണ്. ബി.എസ്.പിയാണ് പാവങ്ങളുടെ പാര്‍ട്ടി. ബി.ജെ.പിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ബി.എസ്.പി മാത്രമാണ്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാര്‍ട്ടിയാണ് ബി.എസ്.പിയെന്നും മായാവതി വ്യക്തമാക്കി.
Read More » -
Kerala
ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് മകളുടെ വിവാഹം. ഇതിന് മുമ്പേ കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കിരീടം സമര്‍പ്പണമായാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
Read More » -
Kerala
മണ്ണെണ്ണ പന്തത്തിലേക്ക് തുപ്പുന്നതിനിടെ തീയാളി; ഫയര്‍ ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റു
മലപ്പുറം: നിലമ്പൂര്‍ പാട്ടുത്സവവേദിയില്‍ ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാന്‍സ് ടീമിലെ സജിക്കാണ് പരിക്കേറ്റത്. വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുമ്പോഴായിരുന്നു അപകടം ഉണ്ടായത്. നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും സംഘടിപ്പിച്ച പാട്ടുത്സവം കാണാനായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. ഗാനമേളയ്ക്കിടയ്ക്കിടെ തമ്പോളം ഡാന്‍സ് ടീമിലെ സജി വായില്‍ മണ്ണെണ്ണ ഒഴിച്ച് കൈയില്‍ കരുതിയ പന്തത്തിലേക്ക് തുപ്പുന്നതിനിടെ തീയാളി പടരുകയായിരുന്നു. ഒപ്പമുള്ളവരും കാണികളും ഓടിയെത്തിയാണ് തീയണച്ചത്. പൊളളലേറ്റ സജിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സജിയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » -
Crime
കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍…കാമുകിക്കായി പരീക്ഷയെഴുതാന്‍ പെണ്‍വേഷത്തില്‍ ആള്‍മാറാട്ടം
ചണ്ഡീഗഡ്: പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ കാമുകിക്കു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയില്‍. ഇന്‍വിജിലേറ്റര്‍ പിടികൂടാതിരിക്കാന്‍ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടര്‍ ഐഡിയും ആധാറും ഉള്‍പ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാള്‍ പരീക്ഷയ്ക്ക് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങിനെയാണ് അധികൃതര്‍ കൈയോടെ പൊക്കിയത്. ജനുവരി 7 നാണ് സംഭവം നടന്നത്. ബാബാ ഫരീദ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാള്‍ പെണ്‍വേഷത്തില്‍ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു. വിദഗ്ധമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയെങ്കിലും ബയോമെട്രിക് പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതര്‍ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തില്‍ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതര്‍ വ്യക്തമാക്കി.…
Read More » -
Crime
ബാലന്‍സ് ചോദിച്ച യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു; തട്ടുകടക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിച്ചശേഷം ബാക്കി ആവശ്യപ്പെട്ടെന്ന കാരണത്താല്‍ മര്‍ദനം. സംഭവത്തില്‍ തട്ടുകടക്കാരനായ ഉള്ളൂര്‍ നീരാഴി ലെയ്ന്‍ മതികപ്പുറം രാജീവിനെ(40) അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് അക്രമിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
India
തമിഴകത്ത് ഇന്ന് തൈപ്പൊങ്കല്‍
പാലക്കാട്: തമിഴകത്ത് ഇന്ന് തൈപ്പൊങ്കല്‍.കേരളാ അതിര്‍ത്തി ഗ്രാമങ്ങളിലും പൊങ്കലിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മിദേവിയെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമാകുന്നത്.തമിഴ് തിരുനാള്‍ എന്നും തൈപ്പൊങ്കല്‍ അറിയപ്പെടാറുണ്ട്. തമിഴ് വംശജരുടെ ഇടയില്‍ ഏറെ പ്രാധാന്യമുള്ള ആഘോഷം കൂടിയാണ് പൊങ്കല്‍. രാവിലെ സൂര്യോദയത്തിന് ശേഷം 8:30 വരെയാണ് പൊങ്കല്‍വെപ്പ് ചടങ്ങ്. വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പില്‍ സൂര്യന് അഭിമുഖമായിട്ടാണ് പൊങ്കല്‍ വയ്ക്കുന്നത്. അടുപ്പിന് സമീപത്തായി വാഴ, കരിമ്ബ് തുടങ്ങിയവയും ഉണ്ടായിരിക്കും. പാത്രത്തില്‍ നിന്ന് തിളച്ചുയരുന്ന വെള്ളം കിഴക്ക് ദിശയിലേക്കാണ് ഒഴുകിയതെങ്കില്‍ ഈ വര്‍ഷം ശുഭമായിരിക്കുമെന്നാണ് വിശ്വാസം. പൊങ്കലിന് മുന്നോടിയായി വിവിധ വര്‍ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്ത് കോലവും വരയ്ക്കും. തമിഴ്നാട്ടിനു പുറമേ, തമിഴ് സംസ്കാരവുമായി ഇഴകിച്ചേരുന്ന കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലും പൊങ്കലിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ വടകരപ്പതി, എഴുത്തേമ്ബതി, കൊഴിഞ്ഞാമ്ബാറ, പെരുമാട്ടി എന്നീ പഞ്ചായത്തുകളില്‍ പൊങ്കല്‍ വിപുലമായാണ് കൊണ്ടാടുന്നത്. തൈപ്പൊങ്കല്‍ ദിവസം കുടുംബത്തില്‍ പുതുതായി വിവാഹം കഴിഞ്ഞവരുണ്ടെങ്കില്‍,…
Read More » -
India
പട്ടം കഴുത്തിൽ കുരുങ്ങി സൈനികൻ മരിച്ചു
ഹൈദരാബാദ്: പട്ടം കഴുത്തില്‍ തട്ടി മാരകമായി മുറിവേറ്റ് സൈനികന്‍ മരിച്ചു. ഹൈദരാബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്ബാടും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ പ്ലാസ്റ്റിക് ചരട് കുരുങ്ങി മുറിഞ്ഞാണ് മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ല, മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്‌ലൈ ഓവറിന് മുകളില്‍ വച്ചായിരുന്നു സംഭവം.
Read More »