KeralaNEWS

വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിൽ സലിം മണ്ണേൽ  കൊല്ലപ്പെട്ട കേസ്, പ്രതികൾ എസ്.ഡി.പി.ഐ ക്രിമിനൽ സംഘമെന്ന് എം വി ഗോവിന്ദൻ; 4 പേർ അറസ്റ്റില്‍

      കൊല്ലം തൊടിയൂരിൽ വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജമാ അത്ത് പ്രസിഡന്റുമായ സലിം മണ്ണേൽ കൊല്ലപ്പെടാനിടയായ കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട, എത്തിരത്തില്‍ തെക്കതില്‍ പള്ളിശേരിക്കല്‍ ഫൈസല്‍ (35), ഇയാളുടെ സഹോദരന്‍ മുസ്സമ്മല്‍ (25), തേവലക്കര, പാലക്കല്‍ മുഹമ്മദ് ഷാ (27), ഫാത്തിമ ഹൗസില്‍ യൂസഫ് (58) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിലെ  സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഒത്തുകൂടി.
തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ ബന്ധുക്കളായ 15 ഓളം പേർ ചർച്ച നടക്കുന്ന ഓഫീസിലേക്ക് ഇരച്ചു കയറി.  യാതൊരു പ്രകോപനവുമില്ലാതെ ഇവർ കൂട്ടംകൂടി ജമാഅത്ത് പ്രസിഡന്റ് സലിം മണ്ണേലിനെ മർദ്ദിക്കുകയായിരുന്നു.

Signature-ad

പരിക്കുകളോടെ ഇദ്ദേഹത്തെ കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണപ്പെടുകയാണുണ്ടായത്.
പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തിലുണ്ടായിരുന്ന മുഖ്യപ്രതികളായ മൂഹമ്മദ് ഷായെയും യൂസഫിനെയും പോലീസ് സംഘം ഉടനടി പിടികൂടി. ഒളിവില്‍ പോയ ഫൈസല്‍, മുസ്സമല്‍ എന്നിവരെ പാലക്കാട് നിന്നുമാണ് പിടികൂടിയത്.
സംഘര്‍ഷ ത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു വരുകയാണ്.
തൊടിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ സി.പി.എം പ്രതിനിധിയായി ജനവിധി തേടിയ സലിം മണ്ണിൽ കന്നി പോരാട്ടത്തിൽ തന്നെ വിജയം വരിച്ചു. വൈസ് പ്രസിഡന്റുമായി

ഇതിനിടെ സലിം മണ്ണേലിന്റെ കൊലപാതകത്തിനു പിന്നിൽ എസ് ഡി പി ഐ ക്രിമിനൽ സംഘമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ആ സൂത്രിതമായ കൊലപാതകമാണ് നടന്നത്.  ഈ  ക്രിമിനൽ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിഹാസ്, ഷാജിമോന്‍, എഎസ്‌ഐ വേണുഗോപാല്‍, എസ്‌സിപിഒ ഹാഷിം, ബഷീര്‍ഖാന്‍, ഡാന്‍സാഫ് ടീംഅംഗമായ എസ്‌ഐ കണ്ണന്‍, എഎസ്‌ഐ ബൈജു തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: