Month: January 2024
-
Kerala
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറൻസ് റൂമും ശുചിമുറിയും: വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കെ. സുധാകരനും വി.ഡി. സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്വന്തം നേതാവ് യാത്ര നടത്തുമ്ബോള്‍ മിണ്ടാതിരിക്കുന്ന ഇരട്ടത്താപ്പാണ് വി.ഡി. സതീശന്‍റേതും കെ. സുധാകരന്‍റേതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത്യാഡംബര ബസെന്ന് വിശേഷിപ്പിക്കേണ്ടിവരും. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇതൊക്കെ തെറ്റെന്ന് വിളിച്ചുപറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്ബോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്- മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി ബസില്‍ യാത്ര നടത്തുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍,നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കേരള നേതാക്കൾ ഇതിനൊരു മറുപടി നൽകാൻ ബാധ്യസ്ഥരാണ്.വിവാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസിന്റെ തന്നെ കുഴിതോണ്ടുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
Read More » -
India
രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പിരിവ്; യു.പിയിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ചു
ലഖ്നോ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കാൻ ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംഭാവന ശേഖരിക്കുന്നതിനിടെ മർദനമേറ്റ 35 കാരൻ മരിച്ചു. വിനോദ് കശ്യപ് എന്നയാളാണ് മരിച്ചത് പണം പിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഗംഗാഘട്ട് പ്രദേശത്തെ പ്രാദേശിക ക്ഷേത്രത്തിനായി സംഭാവനകൾ ശേഖരിക്കുന്നതിനിടയിലായിരുന്നു സംഭവം. കാലെ ഖാൻ എന്നയാളുടെ മർദ്ദനമേറ്റാണ് വിനോദ് കശ്യപ് മരിച്ചത്.പണം ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതിനെ തുടർന്ന് കാലെ ഖാന്റെ കടയ്ക്കു മുന്നിലിരുന്ന് വിനോദ് ജയ് ശ്രീറാം വിളിച്ചതാണ് പ്രകോപനപരമായതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ പറഞ്ഞു.വിനോദിനെ കല്ലുകൊണ്ട് അടിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ ഒരാൾക്കു കൂടി പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് വിനോദ് മരിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുക്കുകയും കാലെ ഖാനെയും അനുയായികളായ ഛോട്ടു ഖാൻ, സുഹൈൽ, ജംഷീദ് എന്നിവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്
Read More » -
Kerala
ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച സ്വര്‍ണക്കിരീടം താഴെവീണു; സോഷ്യൽ മീഡിയയിൽ പൊങ്കാല
തൃശൂർ: ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച സ്വര്‍ണ്ണക്കിരീടം താഴെവീണ് കേടുപാടുകൾ സംഭവിച്ചു.മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. എന്നാൽ മാതാവിന്റെ ശിരസ്സിൽ പ്രതിഷ്ഠക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെവീണ് ഉടയുകയായിരുന്നു.ഇതിന് പിന്നാലെ വ്യാപകമായ ആക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.മണിപ്പൂരിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പള്ളികൾ തകർത്തതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്.മകളുടെ വിവാഹത്തിന് മുൻപായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.
Read More » -
Sports
കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്;3-2 ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്.സി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു ജംഷഡ്‌പൂരിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജംഷഡ്പൂരിനായി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോയാണ് ജംഷഡ്പുരിനായി വിജയഗോൾ നേടിയത്. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാംഷഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റക്കോസ് വലയിലാക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കു ജംഷഡ്പൂരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്കു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജംഷഡ്പുർ വീണ്ടും ലീഡെടുത്തു(2-1). ഡാനിയൽ ചിമ ചുക്കു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റിനകം…
Read More » -
Kerala
തൃശൂരിലെ മാളയിൽ കാർ 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം
തൃശൂർ ജില്ലയിലെ മാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), പുന്നേലിപ്പറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്. ടിറ്റോയെ വീട്ടിൽ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാർ 50അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചാലക്കുടിയിൽനിന്ന് സ്കൂബ സംഘമെത്തിയാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. വീതികുറഞ്ഞ റോഡിനോടുചേർന്ന 50 അടിയോളം ആഴമുള്ള പാറമടക്കുളത്തിന്റെ കൈവരി തകർത്താണ് കാർ മറിഞ്ഞത്. മൃതദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ.
Read More » -
Movie
മലയാളത്തിലെ നിത്യഹരിത നായകൻ ഓർമയായിട്ട് 35 വർഷം, പ്രേംനസീർ ഇന്നും സൂപ്പർസ്റ്റാർ
ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയ പ്രേം നസീർ ഓർമയായിട്ട് ഇന്ന് 35 വർഷം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും ഏവരുടെയും ആദരവ് നേടിയ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ‘ധ്വനി’ എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. പ്രേംനസീർ അന്തരിച്ച് 35 വർഷങ്ങൾ തികഞ്ഞിട്ടും ആ അതുല്യ പ്രതിഭ സ്വന്തം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ചലച്ചിത്ര ലോകത്ത് 38 വർഷം തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെ തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും…
Read More » -
India
ബസ് ഇലക്ടിക് പോസ്റ്റിലിടിച്ച് അപകടം: ഡ്രൈവറും യാത്രികനും ഷോക്കേറ്റു മരിച്ചു
ബത്തേരി: വയനാട് അതിർത്തിയായ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ ബസ് ഇലക്ടിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് ഷോക്കേറ്റ ബസ് ഡ്രൈവറും യാത്രക്കാരനും മരിച്ചു. ബസ് ഡ്രൈവർ നാഗരാജ് (49), യാത്രക്കാരനായ ബാലാജി (51) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗൂഡല്ലൂരിൽ നിന്ന് വയനാടിനോട് ചേർന്ന് കിടക്കുന്ന അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന മറ്റൊരു ബസ്സിന് അയ്യൻകൊല്ലിക്കു സമീപം മളവൻചേരംപാടിയിൽ സൈഡ് കൊടുക്കുന്നതിനിടെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ ഡ്രൈവർ നാഗരാജിനാണ് ആദ്യം ഷോക്കേറ്റത്. ഇദ്ദേഹം താഴെ വീഴുന്നത് കണ്ട ബാലാജി ഇറങ്ങി വന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിനും ഷോക്കേറ്റു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണു. സംഭവസമയത്ത് ഇരുപത് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അതേസമയം, യാത്രക്കാരിൽ ചിലരുടെ ജാഗ്രത കാരണമാണ് മറ്റു യാത്രക്കാർക്ക് ഷോക്കേൽക്കാതെ രക്ഷപെട്ടത്. നാഗരാജിന്റെയും ബാലാജിയുടെയും മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം…
Read More » -
Kerala
വീണാ വിജയനെ പൂട്ടാൻ കേന്ദ്ര ഏജന്‍സിയുടെ മറവിൽ ബിജെപി, മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സിപിഎമ്മിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു ബിജെപി. കേന്ദ്രകോര്‍പറേറ്റ് മന്ത്രാലയമാണ് എക്‌സാലോജികിനെതിരെ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചത്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി എസ് വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ ഒ സി ഗോകുല്‍ നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കവെ അതിനിടെ തന്നെ കമ്പനിയെ കുറിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആദായ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതോടൊപ്പം കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാസ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടത്തും. ഇതിനിടെ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മാസപ്പടി വിവാദം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി…
Read More » -
Kerala
മലബാറിലെ പ്രശസ്ത കാഥികനായ സി. വാസുദേവൻ അന്തരിച്ചു
വടകര: കഥാപ്രസംഗത്തിന് മലബാറിൽ ജനകീയ അംഗീകാരം നേടിക്കൊടുത്ത പ്രശസ്ത കാഥികൻ സി. വാസുദേവൻ (84) അന്തരിച്ചു. കണ്ണൂക്കര കലാ സമിതിയിലൂടെ കലാ രംഗത്തെത്തിയ വാസുദേവന്‍ പ്രശസ്ത സാഹിത്യകാരന്‍ വി.ടി.കുമാരന്റെ പ്രിയ ശിഷ്യനായാണ് കഥാപ്രസംഗ വേദിയിലക്ക് വരുന്നത്. കണ്ണൂക്കരയിലെ പരേതനായ തുണ്ടിയില്‍ ഗോവിന്ദന്റെയും ചള്ളയില്‍ ചീരുവിന്റയും മകനാണ്. കവി സത്യന്‍ മാടാക്കര സഹോദര പുത്രനാണ്. ഭാര്യ: സരോജിനി. മക്കള്‍: വിജിത്ത്കുമാര്‍, സുജിത്ത് ശൈലി ചോമ്പാല, ഇന്ദു ലേഖ (ടീച്ചര്‍ കുഞ്ഞിപ്പള്ളി എസ്എംഐ ഹൈസ്‌കൂള്‍). മരുമക്കള്‍: ഭാഗ്യ (പള്ളൂര്‍), ഗായത്രി (പള്ളൂര്‍), അനില്‍ കുമാര്‍ ചോമ്പാല.
Read More » -
Local
ബൈക്കപകടം, മാഹി മഹാത്മഗാന്ധി ഗവ.ആർട്ട്സ് കോളേജ് വിദ്യാർത്ഥി മരിച്ചു
വടകര: അഴിയൂരിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരം ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മാഹി മഹാത്മ ഗാന്ധിഗവ.ആർട്ട്സ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്. സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ, പരേതയായ ഫാത്തിമ്മ. എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും സഹോദരിയും അപകടത്തിൽ മരണപ്പെട്ടിരുന്നു. മുഹമ്മദ് അജ്മലിന്റെ ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം പെരിങ്ങാടി ജുമാ മസ്ജിദിൽ നടന്നു.
Read More »