നരഭോജി കടുവ കൂട്ടിലായതിനുശേഷം രണ്ടു കടുവകള്‍ വാകേരി മേഖലയില്‍ തങ്ങുന്നുണ്ടെന്നാണ് വിവിധ പ്രദേശങ്ങളിലുള്ളവര്‍ പറയുന്നത്. രണ്ടു പശുവും ഒരാടും ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണെന്നും അവർ പറയുന്നു.
ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു.ആവയലിലും ഞാറക്കാട്ടും വനംവകുപ്പ് കൂട് സ്ഥാപിച്ചു.പുല്ലുമല, മൈലംപാടി, ആവയല്‍, കൊളഗപ്പാറ ഭാഗങ്ങളില്‍ ഏതാനും ആഴ്ചകളായി കടുവ സാന്നിധ്യമുണ്ട്. സ്ഥലത്ത് വനപാലകര്‍ ക്യാമ്ബ് ചെയ്യുകയും രാത്രി പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. വാകേരി മൂടക്കൊല്ലിയില്‍ പ്രജീഷ്(36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.