KeralaNEWS

ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്  ബാക്ടീരിയ ബാധ കാരണം

ആലപ്പുഴ: പൂങ്കാവില്‍ വീട്ടില്‍ വളര്‍ത്തിയ താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ബാക്ടീരിയ ബാധ മൂലമാമെന്ന് പക്ഷി രോഗ നിര്‍ണ്ണയ കേന്ദ്രം.

പാസ്റ്ററല്ല എന്ന ബാക്ടീരിയ പരത്തുന്ന പാസ്റ്ററല്ലോസിസ് എന്ന രോഗം മൂലമാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിര്‍ണ്ണയ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

Signature-ad

താറാവ്, കോഴി, ടര്‍ക്കി കോഴി, പശു, എരുമ എന്നിവയിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കാലസ്ഥാ വ്യതിയാനം ഇതിനൊരു പ്രധാന കാരണമാണ്. കുടലിലും ശ്വാസകോശത്തിലുമാണ് രോഗം ആദ്യം ബാധിക്കുന്നത്.എന്നാൽ ചികിത്സിച്ചു രോഗം ഭേദപ്പെടുത്താമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

പൂങ്കാവ് തോട്ടത്തില്‍ ജോബിന്‍ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയും പിന്നീട് ചാകുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ താറാവുകള്‍ സമാന രീതിയില്‍ ചാകുകയായിരുന്നു. ഇതോടെ അയൽവാസികൾ വിഷം കൊടുത്തതാണെന്ന നിഗമനത്തിൽ ഇയാൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Back to top button
error: