ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തിലാണ് സംഭവം.മസ്ജിദില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖല പോലീസ് വളഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡിയിലേക്ക് സൈനികരുമായി പോയ വാഹനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യ വരിച്ചിരുന്നു.തുടര്‍ന്ന് സൈനികര്‍ വ്യാപക മേഖലയില്‍ തിരച്ചിലാരംഭിച്ചിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഒരു ഭീകരനെകൂടി സൈന്യം വധിച്ചു. രജൗരി- പുഞ്ച് സെക്ടറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ നിര്‍ത്തിവെച്ചിരുന്നു.
ജമ്മുവിലെ അഖ്നൂരില് രാജ്യാന്തര അതിര്‍ത്തിക്ക് സമീപം ഭീകരരുടെ നുഴുഞ്ഞുകയറ്റശ്രമവും പരാജയപ്പെടുത്തിയിരുന്നു. കരസേനയുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് മൂന്നു ഭീകരര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. വനമേഖലയില്‍ വന്‍ സൈനികവിന്യാസമൊരുക്കിയാണ് തിരച്ചില്‍ തുടരുന്നത്. രജൗരിയിലെ ദേര കിഗലി പ്രശേത്ത് എന്‍.ഐ.എ സംഘം കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.