NEWSWorld

ഖാൻ യൂനിസിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കുകള്‍

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തില്‍ ശക്തമായ മുന്നേറ്റം നടത്തി ഇസ്രയേല്‍. ഇന്നലെ ഖാൻ യൂനിസിന്റെ മദ്ധ്യഭാഗത്തുള്ള ജമാല്‍ അബ്ദേല്‍ – നാസര്‍ സ്ട്രീറ്റിലേക്ക് ഇരച്ചുകയറിയ നൂറുകണക്കിന് സൈനിക ടാങ്കുകള്‍ പ്രധാന റോഡുകളില്‍ നിലയുറപ്പിച്ചു.

മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. റാഫ നഗരത്തെയും ഖാൻ യൂനിസിനെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ, ഗാസയില്‍ കൊല്ലപ്പെട്ട പാലസ്തീനികള്‍ ആകെ 17,700 കടന്നു.

Back to top button
error: