KeralaNEWS

റാന്നി പെരുന്തേനരുവിയില്‍  യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഒക്ടോബര്‍ 30ന് റാന്നി പെരുന്തേനരുവിയില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തരമായ ഗാര്‍ഹിക പീഡനവും, ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ ഇയാളില്‍ നിന്നുണ്ടായ ശാരീരിക മാനസിക പീഡനവുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

വെച്ചൂച്ചിറ കൊല്ലമുള ചാത്തൻതറ, ഡി സി എല്‍ പടി കരിങ്ങമാവില്‍ വീട്ടില്‍ സുമേഷ് എന്ന് വിളിക്കുന്ന കെ എസ് അരവിന്ദ്(36)ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ കൊല്ലമുള ചാത്തൻതറ കരിങ്ങമാവില്‍ ജെനിമോള്‍ എന്നുവിളിക്കുന്ന ടെസ്സി (31) ഒക്ടോബര്‍ 30 ന് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം ചാടി ജീവനൊടുക്കിയിരുന്നു.

Signature-ad

 ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.ഭര്‍ത്താവില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

Back to top button
error: