FoodLIFE

വൈനില്ലാതെന്ത് ക്രസ്മസ്? ഇതാ ഒരടിപൊളി വൈന്‍ റെസിപ്പി

ക്രിസ്തുമസ്സിന് വൈന്‍ ഇല്ലാതെ എന്ത് ആഘോഷം! പലതരത്തില്‍ പല രുചിയില്‍ നമ്മള്‍ക്ക് വൈന്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ചിലര്‍ കൈതചക്ക വെച്ച് വൈന്‍ തയ്യാറാക്കും. ചിലര്‍ പലതരം പഴങ്ങള്‍ ചേര്‍ത്ത് വൈന്‍ തയ്യാറാക്കി എടുക്കാറുണ്ട്. എന്നാല്‍, പരമ്പരാഗതമായി നോക്കിയാല്‍ റെഡ് വൈന്‍ എന്നാല്‍ അത് മുന്തിരിയില്‍ തന്നെ തയ്യാറാക്കുന്നതാണ്. നല്ല റെഡ് വൈന്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് പോലും ഗുണം ചെയ്യുന്നുണ്ട്.

തയ്യാറാക്കാം

Signature-ad

ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ വൈന്‍ മുന്തിരി വാങ്ങിക്കണം. നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം വറ്റുന്നത് വരെ ഒന്ന് ഉണക്കി എടുക്കുക. അതിന് ശേഷം നല്ലപോലെ കഴുകി കൃത്തിയാക്കി ഉണക്കി എടുത്ത ഭരണിയിലേയ്ക്ക് ഈ മുന്തിരി ചേര്‍ക്കുക. ഇതിലേയ്ക്ക് മധുരം എത്രത്തോളം വേണമോ അത്രത്തോളം പഞ്ചസ്സാരയും ചേര്‍ക്കാം. കൂടാതെ, ഒരേ അളവില്‍ പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും കുറച്ച് നുറുക്ക് ഗോതമ്പും ഒപ്പം തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് ഭരണിയുടെ വായ ഭാഗം ഒരു തുണികൊണ്ട് മൂടി ഇരുട്ടുള്ള ഭാഗത്ത് സൂക്ഷിക്കുക.

ചെയ്യേണ്ടത്

ദിവസേന നിങ്ങള്‍ ഏത് സമയത്താണോ വാന്‍ ഇട്ടത, ആ സമയത്ത് ഒരു ഉണങ്ങിയ തവി കൊണ്ട് ഇത് ഇളക്കി കൊടുക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ഒടുപ്പിച്ച് 21 ദിവസം ചെയ്യണം. അതിന് ശേഷം ഈ ഭരണി തുറന്ന് ഒരു തുണിയില്‍ വൈന്‍ അരിച്ച് മറ്റൊരു ഉണങ്ങിയ ഭരണിയിലേയ്ക്ക് സാധനം പകര്‍ത്തി വെക്കാവുന്നതാണ്. അതും രണ്ടാഴ്ച്ച അടച്ച് അനക്കാതെ വെക്കുക.അതിന് ശേഷം നിങ്ങള്‍ക്ക് വൈന്‍ എടുത്ത് കുടിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

വൈന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വൈന്‍ തയ്യാറാക്കാന്‍ നല്ല വൃത്തിയുള്ള പാത്രങ്ങള്‍ തന്നെ എടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ പാത്രത്തില്‍ ഒരു തുള്ളി വെള്ളത്തിന്റെ അംശം പോലും ഉണ്ടാകാന്‍ പാടുള്ളതല്ല. അതുപോലെ തന്നെ, ഇരുട്ടുള്ള ഭാഗത്ത് അധികം ഈര്‍പ്പം തട്ടാത്ത വിധത്തില്‍ വേണം വൈന്‍ എല്ലായ്പ്പോഴും സൂക്ഷിക്കാന്‍.

റെഡ് വൈന്‍ ഗുണങ്ങള്‍

റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദ്രോഗ മരണം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന റെസ്വെറട്രോള്‍ എന്ന ആന്റിഓക്‌സിഡന്റിന് ഇതിന് കാരണമാകാമെന്ന് കരുതപ്പെടുന്നു. റെസ്വെറട്രോള്‍ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

റെഡ് വൈന്‍ കുടിക്കുന്നത് ചില തരത്തിലുള്ള ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം, റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകള്‍ കോശങ്ങളുടെ DNA നശിക്കാതെ സംരക്ഷിക്കുകയും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു.

റെഡ് വൈന്‍ കുടിക്കുന്നത് മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പുനരുല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

Back to top button
error: