KeralaNEWS

കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി അഭന്യയാണ്(18) മരിച്ചത്.
 കാട്ടാക്കടയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം നടന്നതെന്നാണ് വിവരം.
അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന  യാത്രക്കാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Back to top button
error: