കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്.
രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.