കൊച്ചി: കെ റയിലിനെതിരെ വീണ്ടും സമരവുമായി സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി.അടിയന്തിര റിപ്പോര്‍ട്ട് നല്‍കാൻ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി വീണ്ടും സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ജനങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈൻ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നാണ് വെളിവാകുന്നതെന്നും ഈ നീക്കത്തിനെതിരെ നവംബര്‍ 15 ന് രാവിലെ 11 മണിക്ക് എറണാകുളം റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എസ്. രാജീവൻ അറിയിച്ചു.
11 സ്റ്റോപ്പുകള്‍ മാത്രമുള്ള സില്‍വര്‍ ലൈൻ കേരളത്തിലെ ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്ര ആവശ്യങ്ങള്‍ക്കു പകരമാണെന്ന വാദമുഖം പരിഹാസ്യമാണെന്നും കേരളത്തിലെ ചുരുക്കം വരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ യാത്രാ ആവശ്യത്തെ മാത്രം ലക്‌ഷ്യം വയ്ക്കുന്നതാണ് സിൽവർ ലൈനെന്നും രാജീവൻ പറഞ്ഞു.പ്രതിഷേധ മാര്‍ച്ച് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും.