Month: September 2023
-
Kerala
കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധ, സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ. പേവിഷബാധയുടെ ലക്ഷണങ്ങൾ കുതിരയിൽ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. കുതിരയുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ കുതിരയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. നിലവിൽ കുതിര അവശനിലയിലാണ്. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഓണത്തിന് ബീച്ചില്‍ എത്തിയ നിരവധിപേരാണ് ഈ കുതിരയില്‍ സവാരി നടത്തിയത്.
Read More » -
Kerala
നയന സൂര്യന്റെ മരണം ആത്മഹത്യയോ രോഗമോ മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്നും എന്നാല്‍ അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ആത്മഹത്യയോ രോഗം മൂലമുള്ള മരണമോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നയനയുടെ കഴുത്തിലും അടിവയറ്റിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ പരിക്കുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആത്മഹത്യയോ രോഗം മൂലമോ എന്ന രണ്ട് സാധ്യതകളാണ് റിപ്പോട്ടില്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ബോധരഹിതയായി നേരത്തെ അഞ്ച് തവണ നയനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ജീവന്‍ രക്ഷപ്പെടാന്‍ കാരണം. അവസാന തവണ നയനയ്ക്ക് സമീപം ആരുമുണ്ടായിരുന്നില്ല. ഇതാകാം രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത. നയന ഇന്‍സുലിനും വിഷാദ…
Read More » -
Kerala
തുഷാറിന്റെ മകളുടെ വിവാഹത്തിനിട്ട പന്തല്‍ പൊളിക്കുന്നതിനിടെ ദുരന്തം; മൂന്ന് അതിഥി തൊഴിലാളികള്‍ ഷോക്കേറ്റു മരിച്ചു
ആലപ്പുഴ: ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുമരണം. ബിഹാര്‍ സ്വദേശികളായ ആദിത്യ കുമാര്‍(20), കാശിറാം(48), ബംഗാള്‍ സ്വദേശി ധനഞ്ജയ് ശുഭ(42) എന്നിവരാണ് മരിച്ചത്. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തല്‍ പൊളിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തല്‍ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയതാണ് അപകടകാരണം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ജതുലാല്‍ (28), അനൂപ് കുമാര്‍ (31) അജയ് 20 എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Read More » -
Kerala
ഉച്ചഭക്ഷണ പദ്ധതിയിലെ വീഴ്ച കേരളത്തിന്റേത്; കേന്ദ്രം 132 കോടി കൈമാറിയിരുന്നു
ന്യൂഡല്‍ഹി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേരള സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം. പിഎം പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉള്‍പ്പെടെ സംസ്ഥാന നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാല്‍ കൂടുതല്‍ തുക നല്‍കാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസഹായമുള്ള ഏതു പദ്ധതിയിലും ധനസഹായം നോഡല്‍ ഓഫീസറുടെ അക്കൗണ്ടിലേക്കു കൈമാറണം. ഇതിനു പുറത്തുള്ള ഒരു പണമിടപാടും അനുവദിക്കില്ല. കേന്ദ്ര വിഹിതത്തിന്റെ പലിശയായി 20.19 ലക്ഷവും നോഡല്‍ ഓഫീസില്‍ നിക്ഷേപിക്കേണ്ടതുണ്ട്. 202324 വര്‍ഷത്തെ പിഎം പോഷണ്‍ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാന്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ച് ആഗസ്റ്റ് എട്ടിന് പിഎം പോഷണ്‍ സെക്ഷന്‍ ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് ഇമെയില്‍ അയച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചഭക്ഷണ പദ്ധതി…
Read More » -
Crime
സഹോദരിമാരുടെ മരണം കൊലപാതകം; ക്രൂരകൃത്യം കവര്‍ച്ചാശ്രമത്തിനിടെ, മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ സഹോദരിമാരെ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കവര്‍ച്ചശ്രമത്തിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. പട്ടാമ്പി തൃത്താല മാട്ടായ സ്വദേശിയായ മണികണ്ഠനാണ് (48) കൊലപ്പെടുത്തിയതെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പോലീസ് വ്യക്തമാക്കി. കവളപ്പാറ കാരക്കാട് നീലിമലക്കുന്നിന് സമീപം മുടിഞ്ഞാറേതില്‍ തങ്കം (71), സഹോദരി പദ്മിനി (72) എന്നിവരെയാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യം. കവര്‍ന്ന സ്വര്‍ണാഭരണം മണികണ്ഠന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്റെ മാല എന്നിവയാണ് കണ്ടെടുത്തത്. പൊള്ളലേറ്റതും മറ്റുള്ള രീതിയില്‍ പരിക്കേല്പിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിവരം. സംഭവസമയത്ത് വീട്ടില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചിരുന്നു. സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന മണികണ്ഠന്‍ ഈ പരിചയം ഉപയോഗപ്പെടുത്തി വീട്ടിലെത്തുകയായിരുന്നു. സഹോദരിമാരുടെ വീടുകളില്‍ ഇടക്കിടെ എത്തുകയും സാമ്പത്തികസഹായം വാങ്ങുകയും ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും…
Read More » -
India
മണിപ്പുരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; പത്ത് മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പുരില്‍ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയ സായുധ സംഘടനകളും സുരക്ഷാ സൈനികരും തമ്മിലുള്ള വെടിവയ്പില്‍ പത്തോളം മെയ്‌തെയ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൂചന. ഒരു കുക്കി ഗ്രാമസംരക്ഷണ സേനാംഗം കൊല്ലപ്പെട്ടതായി കുക്കി സംഘടനകളും അറിയിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി ജില്ലയായ തെഗ്‌നോപാലിലെ പലേല്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം യുദ്ധസമാനമായ സാഹചര്യമുണ്ടായി. മെയ്‌തെയ് തീവ്രസംഘടനകള്‍ക്കൊപ്പം നിരോധിത വാലിബേസ്ഡ് ഭീകരസംഘടനകളാണ് ആക്രമണമഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുക്കി ഗ്രാമങ്ങള്‍ സംരക്ഷിക്കാനായി അസം റൈഫിള്‍സും ബിഎസ്എഫും മണിക്കൂറുകളോളം പോരാടി. ഡല്‍ഹിയില്‍ ജി 20 സമ്മേളനം ആരംഭിക്കാനിരിക്കെ നടന്ന ആക്രമണം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് ആരോപണമുണ്ട്. കുക്കി മേഖലകള്‍ മെയ്‌തെയ് ഗ്രൂപ്പുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത് സംസ്ഥാനത്ത് വീണ്ടും വന്‍ കലാപത്തിന് കാരണമാകുകയാണ്. കഴിഞ്ഞ ദിവസം പതിനായിരത്തോളം വരുന്ന ജനക്കൂട്ടം ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലെ സൈനിക ചെക്‌പോസ്റ്റ് നീക്കം ചെയ്യാന്‍ എത്തിയിരുന്നു. സുരക്ഷാ സേന റബര്‍ ബുള്ളറ്റ് ഉപയോഗിച്ചതിനെത്തുടര്‍ന്ന് അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ കലാപം ഏറെയും ചുരാന്ദ്പുര്‍- ബിഷ്ണുപുര്‍ അതിര്‍ത്തിയിലായിരുന്നെങ്കില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിപ്പട്ടണമായ…
Read More » -
Crime
ബസിൽ ഗർഭിണിക്കു നേരെ ലൈംഗികാതിക്രമം; കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സി ബസിനുള്ളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്കുനേരെ ലൈംഗികാതിക്രമം. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ പ്രമോദാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു അക്രമം. അതിക്രമത്തേത്തുടർന്ന് യുവതി ബസില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി അക്രമിയെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു. പലതവണ എതിര്‍ത്തിട്ടും ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചത്. അക്രമം നടന്നത് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഇയാളെ മലയിന്‍കീഴ് പോലീസിന് കൈമാറും.
Read More » -
Kerala
ഇടതു സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതിബിൽ ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നു, കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
ഇടുക്കി: ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് ചട്ട ഭേദഗതി ബിൽ കൃത്യതയില്ലാത്തതും ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ വികാരങ്ങൾ ഉൾക്കൊള്ളാത്തതുമാണെന്ന് വ്യാപക വിമർശനം. ഇതിനിടെ മൂന്നാര്‍ മേഖലയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഇടുക്കിയുടെ പൊതുവായ ഭൂപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യു, വനം വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് ഉന്നതതല യോഗം ചേരണമെന്ന് പൊതുവായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മാണ നിയന്ത്രണങ്ങളുള്ള പഞ്ചായത്തുകളില്‍ സോണ്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാന്‍ കുറച്ചുകൂടി സമയം കോടതിയോട് ചോദിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഭവനങ്ങളുടെ നിര്‍മാണത്തിന് യാതൊരുവിധ തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷേ ഇടുക്കിയിൽ കെട്ടിട നിർമ്മാണങ്ങൾ ക്രമപ്പെടുത്തുക മാത്രമല്ല പുതിയ നിർമ്മിതികൾക്ക് അവസരം നൽകുന്ന നിയമ ഭേദഗതിയാണ് ജനങ്ങളുടെ ആവശ്യം. സി.പി.എമ്മിന് ആവശ്യം…
Read More » -
India
യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം: പിന്തുണയ്ക്കുമെന്ന് മോദിയോട് ബൈഡന്‍
ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ (യുഎന്‍എസ്സി) സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ ആവര്‍ത്തിച്ച് യുഎസ്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയത്. ”കൂടുതല്‍പേരെ ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യവുമുള്ളതായിരിക്കണം ആഗോള ഭരണം എന്ന കാഴ്ചപ്പാട് തുടരും. പരിഷ്‌കരിച്ച യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ വീണ്ടും യുഎസ് പിന്തുണയ്ക്കും. 2028-29ല്‍ യുഎന്‍എസ്സിയിലെ നോണ്‍പെര്‍മനന്റ് അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെയും സ്വാഗതം ചെയ്യുന്നു” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹുമുഖ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെയും പരിഷ്‌കരിക്കേണ്ടതിന്റെയും ആവശ്യകത മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയായ ഡല്‍ഹിയിലെ 7, ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ആഗോള നന്മയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നു മോദി പറഞ്ഞു. ഇന്നും നാളെയുമായി ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് 18-ാമത് ജി20 ഉച്ചകോടി. വികസ്വര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍…
Read More » -
Crime
തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യം; അന്ധനായ കട ഉടമയെ സോഡാക്കുപ്പികൊണ്ട് തലയ്ക്കടിച്ചു
തിരുവനന്തപുരം: അന്ധനായ കടയുടമയെ ആക്രമിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പനവൂര്‍ പാണയം പൂവക്കാട് അജു ഭവനില്‍ എം.ഷിജു(40) ആണ് അറസ്റ്റിലായത്. ആനാട് വട്ടറത്തല ജങ്ഷനില്‍ മുറുക്കാന്‍കട നടത്തുന്ന അന്ധനായ ആനാട് വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തില്‍ ബിനുവിനെ കടയില്‍ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »