Breaking NewsKeralaLead NewsNEWSpoliticsSocial Media

പിണറായി വിജയന്റെ പ്രസം​ഗം ശ്രവിക്കുന്നവരിൽ ബിജെപി കൊടികൾ കൈകളിലേന്തിയവരും; വ്യാജ എഐ ചിത്രം പങ്കുവച്ച് വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ

തിരുവനന്തപുരം: എഐ സഹായത്താൽ രൂപപ്പെടുത്തിയ ചിത്രവുമായി വെൽഫെയർ പാർട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് വെൽഫെയർ പാർട്ടി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചത്. പിണറായി വിജയൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സദസിൽ ബിജെപി പതാകയുമായി ആളുകൾ നിൽക്കുന്ന ചിത്രമാണ് വെൽഫെയർ പാർട്ടി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കർശനമായ നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചത്. ‘എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എൽ ഡി എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക’ -എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: