KeralaNEWS

ഉച്ചഭക്ഷണ പദ്ധതിയിലെ വീഴ്ച കേരളത്തിന്റേത്; കേന്ദ്രം 132 കോടി കൈമാറിയിരുന്നു

ന്യൂഡല്‍ഹി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേരള സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം. പിഎം പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉള്‍പ്പെടെ സംസ്ഥാന നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാല്‍ കൂടുതല്‍ തുക നല്‍കാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസഹായമുള്ള ഏതു പദ്ധതിയിലും ധനസഹായം നോഡല്‍ ഓഫീസറുടെ അക്കൗണ്ടിലേക്കു കൈമാറണം. ഇതിനു പുറത്തുള്ള ഒരു പണമിടപാടും അനുവദിക്കില്ല. കേന്ദ്ര വിഹിതത്തിന്റെ പലിശയായി 20.19 ലക്ഷവും നോഡല്‍ ഓഫീസില്‍ നിക്ഷേപിക്കേണ്ടതുണ്ട്. 202324 വര്‍ഷത്തെ പിഎം പോഷണ്‍ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാന്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ച് ആഗസ്റ്റ് എട്ടിന് പിഎം പോഷണ്‍ സെക്ഷന്‍ ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് ഇമെയില്‍ അയച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ പദ്ധതിയില്‍ പിഎഫ്എംഎസ് നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: