
തിരുവനന്തപുരം: അന്ധനായ കടയുടമയെ ആക്രമിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പനവൂര്‍ പാണയം പൂവക്കാട് അജു ഭവനില്‍ എം.ഷിജു(40) ആണ് അറസ്റ്റിലായത്.
ആനാട് വട്ടറത്തല ജങ്ഷനില്‍ മുറുക്കാന്‍കട നടത്തുന്ന അന്ധനായ ആനാട് വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തില്‍ ബിനുവിനെ കടയില്‍ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.