Month: September 2023
-
Crime
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച മോഷ്ടാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച മോഷ്ടാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നാണ് എടിഎം കവർച്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിച്ച രണ്ട് പേർ കാർ ഉപയോഗിച്ച് എടിഎം മിഷൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമം നടത്തുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. എന്നാൽ, കൃത്യസമയത്ത് പോലീസ് സ്ഥലത്തെത്തിയതോടെ ശ്രമം പരാജയപ്പെട്ടു. സെപ്റ്റംബർ ആറിന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. Fast & Furious dekhne ke baad car se ATM tod rahe pic.twitter.com/XRahj82svw — Raja Babu (@GaurangBhardwa1) September 8, 2023 സംഭവത്തിൽ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മഹാരാഷ്ട്രയിലെ യെലംബഘട്ട മേഖലയിൽ മഹാരാഷ്ട്ര ബാങ്കിന്‍റെ എടിഎം മെഷീൻ തകർത്ത് പണം കൊള്ളയടിക്കാനുള്ള ശ്രമമാണ് കള്ളന്മാർ നടത്തിയത്. ഇതിനായി…
Read More » -
Crime
വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: പ്രതി പിടിയില്‍
ലഖ്നൌ: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ ഒരാള്‍ വിളിച്ചത്. വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. അശോക് എന്നാണ് വിളിച്ചയാള്‍ പേര് പറഞ്ഞത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ മുക്കിലും മൂലയിലും സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. വിമാനത്താവള അതോറിറ്റി ലോക്കൽ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതിയും നൽകി. ഉത്തർപ്രദേശിലെ ഭദോഹിയിൽ നിന്നാണ് പ്രതി ഫോൺ വിളിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 25 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 503 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാള്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ മുതല്‍ പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ ആണെന്നാണ് കുടുംബം പറഞ്ഞതെന്ന് ഫുൽപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ദീപക് കുമാർ റണാവത് പറഞ്ഞു.…
Read More » -
Crime
വേർപിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനെന്ന പേരിൽ ഗവേഷക വിദ്യാർത്ഥിയിൽനിന്ന് അജ്ഞാത സംഘം തട്ടിയെടുത്തത് ആറ് ലക്ഷം രൂപ; പ്രത്യേക മന്ത്രവാദവും പൂജയും! ഒടുവിൽ പൊലീസ് എത്തി എല്ലാം ശരിയായി
പുതുച്ചേരി: പുതുച്ചേരി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയിൽനിന്ന് അജ്ഞാത സംഘം തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. വേർപിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനെന്ന പേരിലാണ് പണം തട്ടിയത്. പ്രത്യേക മന്ത്രവാദവും പൂജയും നടത്തി ബന്ധം നേരെയാക്കാമെന്നായിരുന്നു ഇവർ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. ആറ് മാസം മുമ്പാണ് യുവതിയും കാമുകനും വേർപിരിഞ്ഞത്. ഇതിനിടെയാണ് കുടുംബ പ്രശ്നങ്ങളും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളും ബിസിനസ് പ്രശ്നങ്ങളുമെല്ലാം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റഗ്രാം പേജ് യുവതിയുടെ ശ്രദ്ധയിൽപെട്ടത്. ഇവരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ സഹായം തേടി. ഒരു പ്രത്യേക പൂജ ചെയ്താൽ മതിയെന്നും അത് കഴിയുമ്പോൾ മുൻ കാമുകൻ ഉടൻ തന്നെ യുവതിയെ ഫോണിൽ വിളിക്കുമെന്നും സംഘം ഇവരെ വിശ്വസിപ്പിച്ചു. തുടർന്ന് കാമുകന്റെയും യുവതിയുടെയും ഫോൺ നമ്പറും വാങ്ങി. എന്നാൽ കാമുകൻ വിളിച്ചാൽ ഫോൺ എടുക്കരുതെന്നായിരുന്നു നിർദേശം. പൂജയ്ക്കായി പണവും വാങ്ങി. യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ ഫോണിൽ കാമുകന്റ വിളിയെത്തി. എന്നാൽ മന്ത്രവാദ സംഘം പറഞ്ഞതനുസരിച്ച്…
Read More » -
Kerala
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട് പറഞ്ഞു.
Read More » -
Crime
മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു; എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: കൊടുവള്ളി ആവിലോറയില്‍ മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലാണ്. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദ് പോലീസ് പിടിയിലായി. കാറിലുണ്ടായിരുന്ന കത്തറമ്മല്‍ പുത്തന്‍ പീടികയില്‍ ഹബീബ് റഹ്‌മാന്‍ പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു. ആവിലോറ പാറക്കണ്ടി മുക്കില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ. എല്‍. 57 എന്‍ 6067 നമ്പര്‍ ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്ന രണ്ടു പേരെ കാറില്‍ കണ്ടു. പിന്നീട് ഇവര്‍ ഉണര്‍ന്ന് കാറില്‍ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ കാറില്‍ നിന്ന് ഒരു പൊതി ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ പുറത്തും കാറിലും…
Read More » -
Kerala
”ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രം പറയുന്നത് അര്‍ദ്ധസത്യങ്ങള്‍; സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഫണ്ട് തടഞ്ഞു”
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി.പകുതി വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്രം വ്യക്തമാക്കിയത്. കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നല്‍കുന്നില്ല. കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിര്‍ത്തില്ല.നേരത്തെ കേന്ദ്രം 132 കോടി തന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒരിക്കല്‍ക്കൂടി വിഷയങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു. പിഎം പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉള്‍പ്പെടെ സംസ്ഥാന നോഡല്‍ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാല്‍ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണു തുടര്‍ന്നുള്ള ഫണ്ട് കൈമാറാന്‍ സാധിക്കാത്ത…
Read More » -
Kerala
”പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം”
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. മുന്‍പ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമല്ല. അതിനാല്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി വിജയത്തിന് പിന്നില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തില്‍ വന്നു. ഉമ്മന്‍ചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ് സിപിഎമ്മിന് സങ്കടം. ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ മാറി ചിന്തിക്കുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് പാര്‍ട്ടി സംവിധാനത്തിന്റെ വീഴ്ചയാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
Read More » -
Kerala
കണ്ണോത്തുമല ജീപ്പ് ദുരന്തം മറന്ന് സര്‍ക്കാര്‍; ആശ്രിതര്‍ക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിച്ചില്ല
വയനാട്: കല്‍പ്പറ്റ കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. കുറ്റക്കാര്‍ക്ക് എതിരായ നിയമനടപടി വൈകുന്നതിലും അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഒമ്പത് സ്ത്രീകളുടെ ജീവനെടുത്ത അപകടത്തിലാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്. ഓഗസ്റ്റ് 25ന് വൈകിട്ട് 3 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ 30 മീറ്റര്‍ താഴ്ചയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് പതിക്കുകയായിരുന്നു. ഒന്‍പത് സ്ത്രീകളുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം വെറും വാഗ്ദാനം മാത്രമെന്ന് ആശ്രിതര്‍ പറയുന്നു. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ ഭാര്യയേയും മകളേയും നഷ്ടപ്പെട്ട പത്മനാഭന്റെ ഒറ്റമുറിക്കൂരയില്‍ ഇനിയും കണ്ണീര്‍ തോര്‍ന്നിട്ടില്ല. സര്‍ക്കാര്‍ സഹായം ഇനിയും എത്താത്തില്‍ പരിഭവമുണ്ടെങ്കിലും ഉറ്റവരുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും പത്മനാഭവന്‍ ഇനിയും കരകേറിയിട്ടില്ല. അമ്മയേയും പെങ്ങളേയും നഷ്ടപ്പെ രവിചന്ദ്രനും സഹോദരിയെ നഷ്ടപ്പെട്ട രോഹിണിയുമെല്ലാം സര്‍ക്കാരിന്റെ അനാസ്ഥയില്‍ നിരാശരാണ്. ആശ്രിതര്‍ക്കുള്ള ധനസഹായം അടിയന്തര പ്രാധാന്യത്തോടെ…
Read More » -
Kerala
ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ വരുന്നു; ഓരോ ജില്ലയിലും പത്തു യൂണിറ്റുകള്‍
കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കാനാണ് ശ്രമം. ഭാരമേറിയ എഐ കാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച തുടരുകയാണെന്ന് ശ്രീജിത് അറിയിച്ചു. ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക. നിലവില്‍ എഐ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍ ഉപയോഗിക്കുക. എഐ കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു.
Read More » -
Crime
മുംബൈയിലെ എയര്‍ഹോസ്റ്റസിന്റെ കൊലപാതകം; പ്രതി ലോക്കപ്പിലെ കുളിമുറിയില്‍ മരിച്ചനിലയില്‍
മുംബൈ: എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ (24) കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം അത്വല്‍ (40) ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ അന്ധേരി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചതായി കണ്ടത്. ധരിച്ചിരുന്ന പാന്റുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. റിമാന്‍ഡ് കാലാവധിതീര്‍ന്ന ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രൂപല്‍ ഒഗ്രേ കഴിഞ്ഞയാഴ്ചയാണ് അന്ധേരിയിലെ ഫ്ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ടത്. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉപദ്രവിക്കാനുള്ളശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. എയര്‍ ഇന്ത്യയില്‍ രൂപല്‍ എയര്‍ഹോസ്റ്റസായി പരിശീലനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവത്തിന് കുറച്ചുദിവസംമുമ്പ് വിക്രമിനെ രൂപല്‍ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രതി യുവതിയുടെ ഫ്ളാറ്റിലെത്തുകയായിരുന്നു.
Read More »